(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ലോകം മുഴുവൻ ഭീതിയിലാക്കാൻ
വന്നൊരു കുഞ്ഞൻ വൈറസ്
സാമ്രാജ്യത്വ ശക്തികളെല്ലാം
മുട്ടുമടക്കി നിൻ മുന്നിൽ
മാനംമുട്ടെ വീമ്പു പറഞ്ഞു
അഹങ്കരിച്ചൊരു മാനുഷൻ
വിറങ്ങലിച്ചു വൈറസിൻ
ഭീകര താണ്ഡവം തൻ മുന്നിൽ
ലോകരെല്ലാം ഒതുങ്ങി കൂടി
തന്നുടെ നാലു ചുമരിന്നുള്ളിൽ
പടുത്തുയർത്താം പുതിയൊരു ലോകം
നാമൊന്നായ് അണിച്ചേർന്നാൽ
ഒറ്റക്കെട്ടായ് ഒരു മനസോടെ
ജാഗ്രതയോടെ സർക്കാരും
തുരത്തിടും നാം അതിജീവിക്കും
പുത്തനുണർവായ് ഉണർന്നെണീക്കും
ആര്യനന്ദ .കെ
5E വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത