ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം

പ്രകൃതി നമ്മുടെ വരദാനം

ഒരു സുന്ദരമായ ഗ്രാമം ,അവിടെ ഒഴുകുന്ന പുഴകളിലെ ജലം തേൻ പോലെ മധുരമുള്ളതായിരുന്നു .തീർത്തും ശുദ്ധമെന്ന് മാത്രമല്ല കണ്ണാടി പോലെ തെളിഞ്ഞതും തിളക്കമേറിയതുമായിരുന്നു .കാടുകൾ ഫലം കൊണ്ടു നിറഞ്ഞ വൃക്ഷങ്ങളാലും പക്ഷി മൃഗാദികാളാ ലും സമ്പന്നമായിരുന്നു .അവിടെയുള്ള ഓരോ ജീവജാലങ്ങളിലും സന്തോഷം മാത്രമാണുണ്ടായിരുന്നത് .ഗ്രാമവാസികളുടെ സത്സ്വഭാവമാണ് ആ ഗ്രാമത്തെ ഏറ്റവും സുന്ദരി ആക്കിയത് .ഒരിക്ക കോടീശ്വരനായ മത്തായി മുതലാളി പട്ടണത്തിൽ നിന്നും തന്റെ തൊഴിലാളികളുമായി ആ ഗ്രാമത്തിൽ എത്തി .ഉടൻ തന്നെ അയാൾ തന്റെ വരവിന്റെ ഉദ്ദേശവും അറിയിച്ചു ..ഒരു "ഫാക്ടറി "പണിയണം ,ഗ്രാമവാസികൾക്ക് ജോലിവാഗ്ദാനവും നൽകി.വൃദ്ധർ അതിനു തയ്യാറായില്ല ..എന്നാൽ പുതു തലമുറയുടെ ചില ചെറുപ്പക്കാർ പണം ആഗ്രഹിച്ചു ആ ജോലിക്കായി തയ്യാറായി .പുഴകൾ ,കാടുകൾ എല്ലാം നിമിഷനേരം കൊണ്ടു അപ്രത്യക്ഷമായി .സൂര്യന്റെ തീജ്വാലകൾ അവിടെ വരൾച്ച യുണ്ടാക്കി .മാലിന്യങ്ങൾ ചെറുജലസ്രോതസ്സുകളെ മലിനമാക്കി ..ചവറു കൂമ്പാരങ്ങൾ അവിടമാകെ കൂടി വന്നു .ആകെയൊരു മുഷിഞ്ഞ അന്തരീക്ഷം അവിടെ പരന്നു .ഫാക്ടറി ഉണ്ടായിട്ടും പണം സമ്പാദിച്ചിട്ടും അവിടെ പകർച്ച വ്യാധികളെ ചികിൽസിക്കാൻ പറ്റിയതായി ഒന്നും തന്നെ ഉണ്ടായില്ല ..ജനങ്ങളുടെ രോഗവര്ധനവിലും മരണ നിരക്കിലും ഒരു മാറ്റവുമുണ്ടായില്ല ..ആ ഗ്രാമം മഴയെ മറന്നു തുടങ്ങിയിരുന്നു .മാലിന്യ കൂമ്പാരവും വരൾച്ചയും ആ ഗ്രാമത്തെ പൂർണമായും നശിപ്പിച്ചു .

അപർണ .B.R.
7 H ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ