സൈനിക് എൽ പി എസ്./അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ചിന്നുവും ചിക്കുവും കൂട്ടുകാരായിരുന്നു അവർക്ക് സ്കൂളിൽ പോകുന്നത് വളരെ ഇഷ്ടമാണ്. കളിയും ചിരിയും പഠിത്തവുമായി ഓരോ സ്കൂൾ ദിനവും പൊയ്ക്കൊണ്ടിരുന്നു. അങ്ങിനെ മാർച്ച് മാസo എത്തി.ഈ മാസം കൂടി കഴിഞ്ഞാൽ പിന്നെ അവധിക്കാലമാണ് വരുന്നത്. പക്ഷേ അവർ വിചാരിച്ചതിലും നേരത്തെ സ്കൂൾ അടച്ചു.ഇതെന്താ അമ്മേ സ്കൂൾ അടച്ചത്? കൊറോണ എന്ന വൈറസിനെക്കുറിച്ചും അത് ഏങ്ങിനെയാണ് പടരുന്നതെന്നും അമ്മ പറഞ്ഞു തന്നു. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അമ്മ ഓർമപ്പെടുത്തി - ഉച്ചക്ക് ആഹാരം കഴിക്കാൻ അമ്മ വിളിച്ചു. ഓടി വന്ന് അവർകഴിക്കാനിരുന്നു. പോയി സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈ കഴുകൂ അമ്മ പറഞ്ഞു. അവർ കൈ കഴുകി വന്ന് ഭക്ഷണം കഴിച്ചു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയ അച്ഛൻ തിരിച്ചു വന്നു കുളിച്ച് വുത്തിയായി വീട്ടിലേക്ക് കയറി അമ്മ പറഞ്ഞു.ഇ പ്പോഴെന്നല്ല എപ്പോഴും നാം ശുചിത്വം പാലിക്കണം - നമ്മുടെ വീട് താക്കുന്നതു പോലെ നാം നമ്മുടെ നാടും സംരക്ഷിക്കണം നിങ്ങൾ കൊച്ചുമക്കളാണ് നിങ്ങൾ ഈ പ്രകൃതിയെ സംരക്ഷിക്കണം. ശരി അമ്മേ ഞങ്ങൾ കളിക്കാൻ പോട്ടേ. ചിന്നുവും ചിക്കുവും കളിക്കാൻ പോയി.


ഊർമ്മിള
3എ സൈനിക് എൽ പി എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ