എ.എൽ.പി.എസ് വീതനശ്ശേരി/അക്ഷരവൃക്ഷം/ലേഖനം
ലേഖനം
രോഗങ്ങളെ കുറിച്ച് ആവലാതിപ്പെടുന്ന ഈ കാലത്ത് തന്നെ ശുചിതJത്തിന്റെ മഹത്വം വളരെ അധികം പ്രാധാന്യമർഹിക്കുന്നു വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വം പാലിക്കണമെന്ന് കാലം വീണ്ടും ഓർമ്മപ്പെടുത്തുന്നു . വളരെ പണ്ടുകാലം മുതൽക്കു തന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു. ശുചിത്വ സമൂഹ o എന്നത് പൂർണ അർത്ഥത്തിൽ കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടല്ല ശുചിത്വമില്ലായ്മ വളരെ വലിയ ഗൗരവമേറിയ പ്രശ്നമായി മാറി കൊണ്ടിരിക്കുന്നു .ഈ സാഹചരJത്തിൽ എല്ലാ തരം ശുചിത്വങ്ങളും പാലിക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു . ലോകത്തെ മഴുവനായി വിഴുങ്ങിക്കൊണ്ടിരക്കുന്ന കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യവും ഇല്ലെന്ന് പറയാം .ഈ മഹാമാരി നമ്മെ തേടി എത്തിയ ഈ സാഹചര്യത്തിലാണ് മനുഷ്യർ ശുചിത്വത്തിന്റെ കാര്യത്തിൽ ഇത്രയേറെ ശ്രദ്ധ കൊടുക്കുന്നതും ആവലാതിപ്പെടുന്നതും ഇതിൽ വളരെ അധികം ശ്രദ്ധ പുലർത്തി യി രുന്നെങ്കിൽ ശുചിത്വം പാലിക്കാൻ ഓരോ മനുഷ്യരും പണ്ടുമുതലേ തയ്യാറായിരുന്നെങ്കിൽ ഒരു പക്ഷെ ഇത്തരമൊരു കറുത്ത അധ്യായം ഉണ്ടാകുകയില്ലെന്ന് നമുക്ക് പറയാം . ശമുചിത്വമില്ലായ്മയെക്കുറിച്ച് പറയുകയാണെങ്കിൽ മനുഷ്യൻ കടന്നു ചെല്ലുന്നിടത്തെല്ലാം ശുചിത്വമില്ലായ്മ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട് . ഹോട്ടലുകൾ, സ്കൂളുകൾ, വീടുകൾ, റോഡുകൾ അങ്ങനെ ഒട്ടനവധി .ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ പറഞ്ഞൊഴിയാൻ ഒട്ടനവധി കാരണങ്ങൾ മനുഷ്യർക്കുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് സമയമില്ലായ്മ. ആ പ്രശ്നത്തിന് കാലം തന്നെ പരിഹാരവും കൊണ്ടു തന്നിരിക്കുന്നു ശുചിത്വം പാലിക്കാൻ , മലിനീകരണം ഇല്ലാതാക്കാൻ ഈ സമയം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാം കാലം തന്ന വരദാനമായി ഈ സമയം ഉപയോഗിക്കാം വ്യക്തി ശുചിത്വം പാലിക്കാൻ ഓരോ വ്യക്തിയും തയ്യാറാവുമ്പോൾ തന്നെ സാമൂഹിക ശുചിത്വവും കൈവരും എന്ന കാര്യം ഉറപ്പാണ്. നമ്മുടെ ആരോഗ്യ പ്രവർത്തർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ഓരോരുത്തരും സന്നദ്ധരയാൽ തീർച്ചയായും ഈ മഹാമാരിയെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാം . ശുചിത്വത്തിന്റെ മഹത്വം ഉൾക്കൊണ്ട നമ്മൾ അത് പാലിച്ച് മുന്നോട്ട് പോവുക യാണെങ്കിൽ കോവിഡ് 19 എന്നതും മാത്രമല്ല എല്ലാ തരം മഹാമാരികളെയും അതിജീവിക്കാം എന്നത് 100 % ഉറപ്പുള്ള ഒന്നു തന്നെയാണ് .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |