സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഗോ കൊറോണ

20:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ

ഒരു നാൾ ഒരുവൻ ഓടിയിങ്ങെത്തി
അവനാളു കെങ്കേമനത്രേ
ആരുമറിയാതെ ആരേയും കൂസാതെ
അവനങ്ങ് ആളിപ്പടർന്നു

പേരാണു കേമം കൊറോണയെന്നെങ്കിലും
സോപ്പിട്ടു മാറ്റി നിർത്തീടാം
ഇടയ്ക്കിടെ കൈ കഴുകീടുകിൽ
ഇവനെ തുരത്തി അകറ്റി നിർത്തീടാം

ഭാരത മണ്ണിലെത്തിയയുടനവനെ
നാമേവരും ലോക്കിട്ടു പൂട്ടി
വീട്ടിലിരിപ്പും വ്യക്തി ശുചിത്വവും
കൊണ്ടവൻ്റെ പണി നാം പൂട്ടി

പോലീസും ആതുര സേവകരുമൊപ്പം
ഒന്നായ് നമുക്ക് പൊരുതി നിന്നീടാം
കോവിഡ് നയൻ്റീനെന്നയീ വ്യാധിയെ
കൈകോർക്കാതെ മുന്നേറി മാറ്റിടാം.

അഭിഷേക് ടി ഷാലു
8 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത