എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/മുന്നറീപ്പ്……...
മുന്നറീപ്പ്……...
മുന്നറീപ്പ്……... മക്കളെ വിഷമിക്കരുത് ഇങ്ങനെ, നിങ്ങളുടെ അച്ഛൻ നിസ്സഹായനാണ് ; വിശന്നു കരയുന്ന തന്റെ പൊന്നോമനകളെ നോക്കി നെടുവീർപ്പിടുവാനെ കാട്ടിലെ രാജാവായ ഇരുന്നിട്ടും അവനു കഴിഞ്ഞുള്ളൂ. രാജ പ്രൗഢിയോടെ മൃഷ്ടാന്ന ഭോജനവും ആയി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാം സ്വപ്നമായി മാറിയില്ലേ? ഭയമാണ് പുറത്തേക്ക് ഇറങ്ങുവാൻ. കാടെല്ലാം വെട്ടിത്തെളിച്ചു റോഡുകൾ ആക്കി കൈയിൽ മാരക ആയുധവുമായി അവൻ അടക്കി വാഴുകയാണ് ആണ് മനുഷ്യൻ: കാട് വിറപ്പിച്ചിരുന്ന ഒറ്റയാനെ പോലും അവൻ തടവിലാക്കി കഴിഞ്ഞിരുന്നു. വന ദേവതയുടെ കണ്ണുകൾ മൂടിക്കെട്ടി അവൻ വൃക്ഷങ്ങൾ അറുത്തുമാറ്റി കൊണ്ടിരുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നത് ഇതു കണ്ടു നോക്കി നിൽക്കാൻ അല്ലേ നമുക്ക് സാധിക്കൂ..... പാടില്ല... അവന്റെ ദൃഷ്ടിയിൽ എങ്ങാൻ പതിഞ്ഞു പോയാൽ.... ഓർക്കാൻ കൂടി സാധിക്കുന്നില്ല. എങ്ങിനെയോ മയക്കിയെടുത്ത് അഴിക്കുള്ളിൽ ആക്കി കൊണ്ടുപോകു മത്രെ.പിന്നെ കാടും പുഴയും കൂട്ടുകാരുമെല്ലം വെറും സ്വപ്നമായി മാറും അത്രേ? ഭയമാണ് അവന്റെ വിഹാര കേന്ദ്രത്തിലേക്ക് അ ഇരതേടി കടന്നു ചെല്ലുവാൻ. കഴിഞ്ഞദിവസം വിശപ്പു സഹിക്കാനാവാതെ ഇരതേടി പുറത്തേക്ക് ഇറങ്ങിയതാണ്. പെട്ടെന്നാണ് വെടിയൊച്ചകളുടെ ശബ്ദം കേട്ടത് നോക്കുമ്പോൾ കാടിനുള്ളിലൂടെ മനുഷ്യൻ തീർത്ത വീഥിയിലൂടെ ചീറിപ്പായുന്ന ശകടത്തിൽ അഴിക്കുള്ളിൽ മയങ്ങി കിടക്കുന്ന മൃഗങ്ങളെ കണ്ടു. വനദേവതേ...ഓടി ഒളിക്കാൻ ഒരു കുറ്റിക്കാടുപോലുമില്ലല്ലോ? എന്ന് ഒാർത്ത് എങ്ങിനെയൊക്കെയോ മനുഷ്യൻറ കണ്ണിൽപ്പെടാതെ അതെ തൻറെ ഗുഹയിൽ എത്തിയതാണ്. കാട്ടിലെ രാജാവിൻറെ എൻറെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ള മൃഗങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ? ഭക്ഷണം തേടി കാടു വിട്ട് നാട്ടിലെത്തിയാൽ മരണം അതുറപ്പാണ്. മൃഗങ്ങൾ എല്ലാവരും ഭക്ഷണത്തിനായി നന്നേ കഷ്ടപ്പെടുന്നു. വൃക്ഷലതാദികൾ കുറവായതു കാരണം സൂര്യദേവൻ പൂർവ്വാധികം ശക്തിയോടെ പതിക്കുന്നുണ്ട്. നദികൾ വറ്റി വരളാൻ ഞാൻ കാലമായി നിലവിലുള്ള ജലം പോലും മാലിന്യകൂമ്പാരം ആണ്. ശുദ്ധവായു പോലും ലഭിക്കുന്നില്ല. മൃഗങ്ങളെല്ലാം നിസ്സഹായരായി കഴിയുകയാണ്. അങ്ങനെ ദിവസങ്ങൾ കടന്നുപോയി കാടിനുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ദിവസവും നാലഞ്ചു തവണ ചീറിപ്പയുന്ന വണ്ടികൾ കാണാനില്ല. വെടിയൊച്ച കേൾക്കനില്ല.ആഹാ.... പതിവില്ലാതെ ഇപ്പോൾ ഇടക്കിടെ മഴയും പെയ്യുന്നുണ്ട് അങ്ങിങ്ങായി പുൽത്തകിടികൾ നാമ്പിട്ട് വരുന്നു. എന്ത് മനോഹരമായ ആകാശം. പക്ഷികൾ കൂട്ടത്തോടെ ആഹ്ലാദത്തിൽ ആർത്ത് ചിലച്ചു കൊണ്ട് പറക്കുന്നു. മരങ്ങൾ തങ്ങളുടെ കൈകൾ ആകുന്ന ചില്ലകൾ വീശി നൃത്തംചെയ്യുന്നു. മുൾക്കാടുകൾ പാട്ടു മൂളുന്നു. എന്തു മനോഹാരിതയാണ് ആ നദിയുടെ കളകളാരവം. മനസ്സിനും കാതുകൾക്കും എന്ത് സുഖാനുഭൂതിയാണ് അത് നൽകുന്നത്. ഞങ്ങളുടെ കാട് ഞങ്ങൾക്ക് തന്നെ തിരികെ കിട്ടുകയാണോ. എന്ന് സിംഹരാജൻ അത്ഭുതത്തോടെ ചിന്തിച്ചുകൊണ്ട് സാവധാനം നടന്ന കാടിന്റെ അതിർത്തിയിൽ എത്തി. അവിടെനിന്ന് ഇന്ന് നഗരത്തിലേക്ക് നോക്കിയ ഹായ് സിംഹരാജൻ അദ്ഭുതപ്പെട്ടു. നഗരത്തിലെങ്ങും നിശബ്ദത ചീറിപ്പായുന്ന വാഹനങ്ങൾ ഇല്ല , തിരക്കിട്ട ഓടുന്ന മനുഷ്യനില്ല, ചെവി തകർക്കുന്ന ശബ്ദകോലാഹലങ്ങൾ ഇല്ല, ഫാക്ടറി കളിലെ വലിയ പുകക്കുഴലിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ഇല്ല , എല്ലാത്തിനുമുപരി മാലിന്യകൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം ഇല്ല. ഹേയ് ഏയ് എന്താണിത് ഇത് എന്താണ് പറ്റിയത് എന്ന് അവൻ ചിന്തിച്ചു. പെട്ടെന്നാണ് ആണ് അവൻ ആ ശബ്ദം കേട്ടത്. തിടുക്കത്തിൽ സാധനം വാങ്ങിക്കുവാൻ പോകുന്ന ഒരാൾ തനിയെ സംസാരിക്കുകയാണ് "ഹോ നാശം എന്നാ ഇനി ഒന്ന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കുക അ ലോക ഡൗൺ ആയ കാരണം ഒരുമാസത്തിലേറെയായി പുറത്തിറങ്ങിയിട്ട് ഈ കൊറോണ വൈറസ് ലോകം വിട്ടൊന്ന് പോയിരുന്നെങ്കിൽ......." മുഴുവനായും മനസ്സിലായില്ലെങ്കിലും സിംഹരാജന് ഒരു കാര്യം പിടികിട്ടി. മനുഷ്യനും എന്തിനെയോ ഒന്നിനെ ഭയപ്പെടുന്നു . അവിടെ നിന്നുകൊണ്ട് അവൻ ഇപ്രകാരം പറഞ്ഞു"അല്ലയോ മനുഷ്യാ നീ നീ ഞങ്ങളുടെ വിഹാര കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. ഞങ്ങളെ നാളെ കെണിയിൽ പെടുത്തി കൂട്ടിൽ അടച്ച് ഞങ്ങൾക്കു ചുറ്റും നിന്ന് കാഴ്ച കണ്ടു ആസ്വദിച്ചു. ഞങ്ങളും നിന്നെപ്പോലെ ദൈവത്തിൻറെ തന്നെ സൃഷ്ടിയാണെന്ന് എന്ന് നീ കരുതിയില്ല. ദൈവം സൃഷ്ടിച്ച പ്രകൃതിയെ നീ ഇല്ലാതാക്കി . ദൈവത്തേക്കാൾ വലിയ ശക്തൻ ആണെന്ന് അന്ന് നീ സ്വയം അഹങ്കരിച്ചു അങ്ങനെയുള്ള നിനക്ക് അ ദൈവം നൽകിയ ശിക്ഷയാണ് ഇത്. കണ്ണിനു പോലും കാണാൻ കഴിയാത്ത അത് ഒരു വൈറസ് സർവ്വശക്തൻ എന്ന് അഹങ്കരിക്കുന്ന നിന്നെ യും നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. ഞങ്ങളെപ്പോലെ നിനക്കും ക്കും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ കഴിയാതായിരിക്കുന്നു ഭയത്തോടെ ജീവിക്കേണ്ടി വരുന്നു . അല്ലയോ മനുഷ്യ ഇത് ഇത് നിനക്കുള്ള ഒരു മുന്നറിയിപ്പാണ് ഇനിയും വൈകിയിട്ടില്ല നിന്നെപ്പോലെ പോലെ ദൈവം സൃഷ്ടിച്ച ഉച്ച പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിക്കാതെ സംരക്ഷിക്കുക അ ഒരുപക്ഷേ പക്ഷേ ഇത് ഇത് ഒരു അവസരം ആകാം നാം ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക". എന്നുപറഞ്ഞുകൊണ്ട് സിംഹരാജൻ സന്തോഷത്തോടെയും സമാധാനത്തോടെയും തന്റെ വാസസ്ഥാനത്തേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |