(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ചുറ്റും കൂരിരുട്ടാണ്.
എങ്ങും വിജനമാണ്.
ചിലർ ദിക്കറിയാതെ,
പലായനത്തിനൊരുങ്ങുന്നു..
മറ്റു ചിലർ കണ്ണുകളിൽ ഭീതി നിറച്ച്
നാമജപത്തിൽ മുഴുകുന്നു..
ചിലർ മാത്രം കൂടുകളടച്ച്
സ്വയം പ്രതിരോധം സൃഷ്ടിക്കുന്നു..
മാളത്തിലൊളിച്ച്കാത്തിരിക്കാം,
മഹാമാരിയെ അതിജീവിക്കാം.
പുതിയ നാളേക്കു വേണ്ടി..
ഇനി നമുക്ക് ഒളിച്ചിരിക്കാം.
കാണാത്ത ശത്രുവിനെ എന്നന്നേക്കുമായി
അകറ്റി നിർത്താൻ...
നമുക്ക് നമ്മളായ് വിധിക്കുന്ന വീട്ടുതടങ്കൽ.