20:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യുദ്ധമാരി
യുദ്ധഭൂമിക്കൊരു ശാന്തിതൻ
കരച്ചിലായി വന്നേറി
ഒരു മഹാമാരി.
ദൈവത്തിൻ സ്വന്തം മകൾക്കിടയിൽ
വന്നേറി ഒരു കൊടുംകാറ്റd
ജാതിമതഭേദമന്യേ അവൻ തൊട്ടു
മാനവരിൻ ജീവൻ
സ്വപ്നങ്ങൾ നിശ്ചലം അതിരൂക്ഷം
ആ ദിനരാത്രങ്ങൾ
പ്രാണവായുവിനായ് വിതുമ്പും
ആ വർഗീയത മാറുമിടം
നാനാജാതി നാനാമതം
ജീവദാഹത്തിനായി നിലകൊള്ളുമ്പോൾ
ആ വിപത്തിനവർ പേരുചൊല്ലി
കേട്ടവർ കേട്ടവർ ഞെട്ടലായി
നിലകൊണ്ടു കൊറോണ
ഇനിയൊരു അതിജീവനം
നമുക്കിടയിൽ
ഇനിയൊരു ലോക്ക് ഡൗണും
നമുക്കിടയിൽ ,മാറ്റാം ഈ ചട്ടങ്ങളെ
കോർക്കാം നമ്മൾ തൻ കരങ്ങൾ
എന്നാൽ അതുമൊരു അകലത്തിലായിരിക്കാം