മഞ്

ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2010Gghssmanjeri



ചരിത്രം

വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാല്‍ പിന്നോക്കംനിന്ന ഏറനാടിെന്‍റ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാര്‍ത്തി തലഉയര്‍ത്തി നില്‍ക്കുന്ന മഞ്ചേരി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍‌ ഏറനാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാല്‍ ആദ്യപേരുകളില്‍ ഒന്ന് മഞ്ചേരി ഗവഃ ഗേള്‍സ് ഹൈസ്കൂളിേന്‍റതായിരിക്കും. ഇപ്പോള്‍ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാര്‍ത്ഥികളുമുള്ള ഈ വിദ്യാലയത്തിന്‍റെ ചരിത്രത്തിലേക്ക്............പേട്ടയില്‍ സ്കൂള്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജി.എം.എല്‍.പി സ്കൂള്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികള്‍ നാഴികകള്‍താണ്ടി വിദ്യസമ്പാദനത്തിന് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനം ഗവണ്‍മെന്‍റ് മാപ്പിള യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃബോയ്സ് ഹൈസ്കൂളിലെ ഗേള്‍സ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയില്‍ നിന്ന് എല്‍‌.പി വിഭാഗം വേര്‍തിരിച്ച് സ്വതന്ത്ര എല്‍.പി സ്കൂളായി നിലനിര്‍ത്തുകയും ചെയ്തു. അങ്ങിനെ 1973-മുതല്‍ ഒരേ കോമ്പൗണ്ടിനുള്ളില്‍ മഞ്ചേരി ഗവഃഗേള്‍സ് ഹൈസ്കൂളും ജി.എല്‍.പി സ്കൂളും പ്രവര്‍ത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തില്‍ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയര്‍ത്തുവാന്‍പോന്ന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ല്‍‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അര്‍ഹമായി. മികച്ച മാതൃകാ അദ്ധ്യാപകര്‍ക്കുളള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകര്‍ അര്‍ഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന കലാ-കായിക മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ല്‍ പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ചതോടെ ഹയര്‍ സെക്കന്‍ററി വിഭാഗവും നിലവില്‍ വന്നു. നാല് കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എല്‍.പി പ്രോജക്ടറുകള്‍ ഉള്‍പ്പടെ 5.1 ഡി.ട്ടി.എസ് ശബ്ദ സംവിധാനത്തോടുകൂടിയ 150 പേര്‍ക്കിരിക്കാവുന്ന വിശാലമായ മള്‍ട്ടീമീഡിയ ക്ലാസ്റൂം, സയന്‍സ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകള്‍, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍വ്വീസ് നടത്തുന്ന മൂന്ന് സ്കൂള്‍ ബസ്സുകള്‍‌, സ്കൂള്‍ കാന്‍റീന്‍ എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിന്‍റേയും തുടങ്ങി പോരായ്മകള്‍ എത്രയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങള്‍ക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കള്‍ വസന്തമായി വിരിയുന്നു. സൗഹൃദങ്ങള്‍ സുഗന്ധപൂരിതങ്ങളാകുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

xxxx - xx xxxxxxxxxx
xxxx - xx (വിവരം ലഭ്യമല്ല)
xxxx - xx xxxxxxxx
xxxx - xx xxxxxxxx
xxxx - xx xxxxxxxx
xxxxxxxx
xxxx - xx xxxxxxxxxx
xxxxxxxxxx
xxxxxxxx
xxxxxxxxxx
xxxxxxxx
xxxx - xx xxxxxxxxx
xxxxxxxx|- xxxxxxxxxx
xxxxxxxxxx
xxxx-xx xxxxxxx
xxxxxxx
xxxxxxx|- xxxx- xx xxxxxxxx
xxxxxxxx

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.