എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/എന്റെ ഐസൊലേഷൻ

20:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഐസൊലേഷൻ

നേരം വെളുത്തു എന്ന് തോന്നുന്നു മാലാഖമാർക് അങ്ങും ഇങ്ഗും നടന്ന് സമയം തികയാത്ത പോലെ ഇന്നേക്ക് ഒൻപത് ദിവസമായി മനുഷ്യ മുഖങ്ങൾ കാണാതെ മാലാഖമാരുടെ തൂവൽ ചിറകിനടിയിൽ കഴിയുന്നു മരുന്നുകളുടെ മണവും ഭക്ഷണത്തിന്റെ സമയക്രമവും മാത്രം മാത്രം അറിയുന്ന ദിനങ്ങൾ സമയത്തെ തള്ളി നീക്കേണ്ടി വരുന്ന ദിവസങ്ങൾ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു കണ്ണിൽ കാണാത്ത വൈറസ് ജീവിതം മാറ്റുന്നത് വളരെ പെട്ടെന്നായിരുന്നു.
         പ്രകൃതിയുടെ കണ്ണുകൾ തിളങ്ങുന്ന ദിനങ്ങൾ ജീവിതത്തിന്റെ പേര് പറഞ്ഞ് ആർഭാടങ്ങൾ ക്കായി മനുഷ്യർ പരക്കം പായുന്നത് ആരൊക്കെയോ തിരിച്ചറിഞ്ഞ പോലെ അമ്മയെ കാണുന്നു ഭാര്യയെ അറിയുന്നു മക്കൾക്കായി ജീവിതത്തിൽ സമയം മാറ്റി വെക്കപ്പെടുന്നു ഈ ആശുപത്രി ക്കുള്ളിൽ രാവും പകലും അറിയാതെ കിടന്നു പോകുന്ന ദിനം കുറച്ചൊന്നുമല്ല പഠിപ്പിച്ചത്.
      ശുദ്ധമായി ശ്വസിക്കാൻ ഭാര്യ വിളമ്പിത്തന്നു കഴിക്കാൻ ഉമ്മയുടെ അടുത്തു ചെന്നിരിക്കാൻ മക്കൾക്ക് ഒപ്പം കളിക്കാൻ മനസ്സ് വെമ്പുന്നു ആ നിമിഷമാണ് നേഴ്സ് വന്നത് മരുന്നുമായി പുറകിൽ ഭക്ഷണ പൊതിയുമായി ഒരാൾ സ്ഥിരമായി കേൾക്കുന്ന വാക്കുകൾ.
      "ഭക്ഷണം കഴിച്ച് മരുന്ന് കഴിച്ചു കിടന്നോളൂ വിരസം എങ്കിലും ഒരുപാട് എന്തൊക്കെയോ പറയാതെ പഠിപ്പിക്കുന്നു ഈ ഐസൊലേഷൻ".

നിദ ഷെറിൻ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ