ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
മാർച്ച് 9 എന്നത്തേതിലും നേരത്തെ തന്നെ എണീറ്റു. ഇന്നലത്തെ വിനോദയാത്രയുടെ കഥകൾ കൂട്ടുകാർക്കു മുമ്പിൽ അവതരിപ്പിക്കുന്നതെങ്ങനെയുള്ള ചിന്തയായിരുന്നു രാത്രി മുഴുവനും. കന്യാകുമാരിയിൽ നിന്നും അഭിനന്ദയ്ക്കും, ആതിരയ്ക്കും കൊടുക്കാൻ വാങ്ങിയ വളകൾ വീണ്ടും എടുത്തു നോക്കി. സന്തോഷമടക്കുവാൻ കഴിയുന്നില്ല. എല്ലാം പഴയ സ്ഥാനത്തു തന്നെ വച്ചു .കണ്ട കാഴ്ച എങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് വീണ്ടും മനസ്സിൽ ചിന്തിച്ചു . അമ്മേ.... അമ്മേ.... ഉറക്കെ വിളിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് ചെന്നു.അമ്മ അടുക്കളയിൽ ഇല്ല. അടച്ചു വച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ഒരു ഗ്ലാസ് കാപ്പി എടുത്തു കുടിച്ചു. അപ്പോഴാണ് അടുക്കളയിൽ നിന്നും അമ്മയുടെ ഉച്ചത്തിലുള്ള വിളി അച്ചുവേ... അച്ചൂ... ഇന്ന് സ്കൂളിൽ പോകണ്ട. കേട്ടപ്പോഴെ മനസ്സു പിടഞ്ഞു .അപ്പോഴാണ് അമ്മയുടെ അടുത്ത ഡയലോഗ് സ്കൂൾ അടച്ചു അച്ചുവേ... ഈ അമ്മയ്ക്കെന്താ പറ്റിയേ.?നീയാ ടി.വിയൊന്നു വച്ചേ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്അമ്മ അടുക്കളയിലേയ്ക്ക് വന്നു. അപ്പോഴേക്ക് അച്ഛൻ ടി.വി ഓൺ ചെയ്തു .എല്ലാവരും ടി വി യുടെ മുമ്പിൽ സ്ഥാനം പിടിച്ചു. വൈറസ് രോഗങ്ങളെക്കുറിച്ച് പഠനോത്സവത്തിൽ നടത്തിയ സ്കിറ്റ് ഓർത്തു.വ്യക്തിശുചിത്വവും, പരിസര ശുചിത്വ വും, സാമൂഹിക ശുചിത്വവും പാലിക്കണമെന്നുള്ള സന്ദേശം ഉദ്ഘോഘോഷിച്ചു കൊണ്ട് ആ പരിപാടി അവസാനിപ്പിച്ചതും ഞാൻ തന്നെ ആയിരുന്നല്ലോ? കൊറോണ വൈറസ്.... ടീച്ചറോട് ചോദിക്കാം ഫോൺ എടുക്കാനായി കുനിഞ്ഞതും ടീച്ചറിന്റെ വിളി വന്നതും ഒരേ നിമിഷം അശ്വതി.... വാർത്തയറിഞ്ഞോ? ടീച്ചറിന്റെ ചോദ്യത്തിലും വല്ലാത്തൊരു സങ്കടമുണ്ട് .ടീച്ചറേ... എന്റെ സങ്കടപ്പെട്ടിട്ടുള്ള വിളി കേട്ടിട്ടാവണം, ടീച്ചറുടെ സാന്ത്വനിപ്പിക്കൽ"സാരമില്ല ,വിഷമിക്കേണ്ട , "നമ്മൾ ഇതിനെയും നേരിടും ഒറ്റക്കെട്ടായി " ഇന്ന് ഒരു മാസം പിന്നിട്ടു. ടീച്ചറുടെ വാക്കുകളിൽ നിറഞ്ഞു നിന്ന ആത്മവിശ്വാസം എത്ര ശരിയായിരുന്നും. അമ്മയുടെ വാട്സ പ്പിലൂടെ ടീച്ചർ തരുന്ന നിർദ്ദേശങ്ങൾ കൂട്ടുകാരുടെ വീഡിയോ കോളുകൾ സ്കൂളിൽ നിന്നും ലഭിച്ച ലൈബ്രറി പുസ്തകങ്ങൾ എല്ലാം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |