ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/കാത്തിരുന്ന ഒഴിവുകാലം

21:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരുന്ന ഒഴിവുകാലം

ആറ്റുനോറ്റു കാത്തിരുന്നു
ഒഴിവുകാലമെത്താൻ
കൂട്ടുകാരോടൊത്തു ചേർന്ന്
കാഴ്ച്ചകൾ കണ്ടീടാൻ.

ഉത്സവങ്ങൾ കാണുവാനായ്
അമ്പലത്തിൽ പോകാൻ
പീപ്പിയൊന്നു വാങ്ങാൻ
ഊതി ഊതി രസിക്കാൻ.

പാർക്കിലൊന്ന് പോകാൻ
റൈഡുകളിൽ കയറാൻ
തീയറ്ററിൽ പോയി
നല്ല സിനിമ കാണാൻ.

അപ്പൂപ്പനെ കാണുവാനായ്
അമ്മവീട്ടിൽ പോകാൻ
ഇങ്ങനെ പ്രതീക്ഷവച്ചു
കാത്തിരുന്നു ഞങ്ങൾ.

അവധിക്കാലമെത്തിയപ്പോൾ
ലോകമാകെ പ്രശ്നം
കോവി‍‍‍‍‍ഡെന്ന മഹാമാരി
ലോകരെ വലച്ചു.


കൂട്ടുകാരെ കണ്ടില്ല
പാർക്കിലൊന്നുപോയില്ല
നാടാകെ നിശബ്ദം
വീട്ടിലാകെ ബഹളം.

വീട്ടുകാരോടൊത്തുചേർന്ന്
കളികളൊക്കെ കളിച്ചു
പാചകപരീക്ഷണങ്ങൾ
ഒത്തിരി നടത്തി.

ചെടികൾ നട്ടു പരിചരിച്ചു
കിളികളൊക്കെ വന്നു
ശുദ്ധവായു വന്നു
ശുദ്ധജലം വന്നു.

ചെടികളെല്ലാം വളർന്നു
മനസ്സാകെ നിറഞ്ഞു
വീടിനേയും ലോകമാക്കാം
എന്ന പാഠം പഠിച്ചു.
 

ഭവാനി. ആർ. വി
3 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത