ഭൂമിതൻ മൂല്യം പലായനം! പലായനം! ഭൂമിയിലൂടെ പലായനം! മനുഷ്യൻ തൻ ധൃതിയിൽ വിസ്മരിക്കുന്നു നിലനില്പ്. മുറിച്ചു കളയും വൃക്ഷം, ഇടിച്ചു കളയും കുന്ന്, ചപ്പുചവറുകൾ എറിയും ഭൂമിയിൽ മാനവർ. എന്തിനിങ്ങനെ ചെയ്യുക- നീ, എന്തിനിങ്ങനെ ദ്രോഹിക്കുന്നു ഭൂമിയെ...... ഭൂമിയെ നശിപ്പിക്കും പ്രവൃത്തികൾ ചെയ്യും മനുഷ്യാ നീ... ഓർക്കുക ഈ- ഭൂമിയില്ലെങ്കിൽ വായുവില്ലല്ലെങ്കിൽ, വെള്ളമില്ലെങ്കിൽ, വെളിച്ചമില്ലെങ്കിൽ, നമ്മുടെ നിലനിൽപ്പുണ്ടോ ഈ ഭൂമിയിൽ??? ദ്രോഹിക്കരുതേ നീ, യാചിക്കയാണു ഞാൻ കൊല്ലരുതേ നീ, കരയുകയാണു ഞാൻ ഭൂമിതൻ രോദനം, ഭൂമിതൻ നിലവിളി, ശ്രവിക്കുക നീ മർത്യാ..... കേൾക്കുക നീ മർത്യാ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത