(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി പാഠം
മരമതു സുലഭം ഭൂമിയിലെങ്കിൽ
മരമതു നമ്മുടെ സ്വത്തല്ല
പ്രകൃതി നൽകിയ വരമാണത്.
ഓർത്തീടേണം നാമെല്ലാം
ഫലങ്ങൾ നൽകം
തണലേകും വാസസ്ഥലവും നൽകീടും
ജീവൻ കാക്കാൻ എല്ലാം നൽകും മാതാവാണീ ഭൂലോകം
എങ്കിലുമതി നെ നശിപ്പിക്കാൻ ഒരുങ്ങുകയാണീ ഭൂലോകർ
പ്ലാസ്റ്റിക്കെല്ലാം വലിച്ചെറിഞ്ഞും മരങ്ങളെല്ലാം വെട്ടി മുറിച്ചും
അതിൻ ഭവിഷ്യത്തറിയാതെ തുടർന്നീടുന്നു ക്രൂരതകൾ
പ്രകൃതി നമ്മെ വലിയൊരു പാഠം പഠിപ്പിച്ചീടാൻ ശ്രമിക്കുന്നു.
പ്രളയക്കെടുതിയും കൊറോണയും അതിലൊരു ചെറിയ പാഠം മാത്രം.