കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായി ഇനിയാര് ഇനിയാര് മുന്പന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോതികൊണ്ടവര് ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീ ഇത്രെയും ഭീകരനോ ? ആണവായുധകോപ്പുകൾ പോലും നിന്റെ ആനന്ദനൃത്യത്തിന് കളിപ്പാവയോ ? അഹന്തകൾ എല്ലാമേ വെടിയുക മനുഷ്യാ അഹങ്കരിക്കേണ്ടവൻ അവനല്ലയോ നിസ്സാരനായി കൃമികീടത്തെ കാണാതെ നിന്റെ നിസാരത ഓർക്കുക നീ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത