എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

 
അതെ !

അത് നീ എന്നിൽ നിന്നും നേടിയെടുത്തു.

പിന്നെ ഞാൻ അതിനു പിറകെയായി.

അതിൽ നിന്ന് മാളികകൾ ഉയർത്തി പാറി നടക്കാൻ തുടങ്ങി.

പതിയെ നിന്നിലേക്കൊഴുകാൻ തുടങ്ങി.

ഒഴുക്കിനിടയിൽ അത് എന്നിലേക്കാഴ്ന്നിറങ്ങി.

പിന്നെ പിഴുതെറിയാൻ കഴിയാത്ത വിധം
അതിൻ്റെ വേരുകൾ എന്നിൽ ലയിച്ചു.

പക്ഷെ, ഒഴുക്കിനിടയിൽ എപ്പോഴോ അതെന്നെ നോവിക്കുന്നുണ്ടായിരുന്നു

എന്നാൽ അതിലുപരി സാന്ത്വനിപ്പിക്കുന്നു.

അതെ, നീയെൻ്റെയൊരു ഭാഗമായ് മാറി.

ഇപ്പോൾ ഞാൻ നിസ്സഹായയാണ്

ഒഴുക്കു കൂടിയാൽ നഷ്ടപ്പെടുമോ എന്ന ഭയം

തിരിഞ്ഞൊഴുകാൻ കഴിയുന്നുമില്ല.


കവിത കെ
10 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത