Login (English) Help
എവിടെയാണെവിടെയാണെവിടെയാണാമരം തണലേകിനിന്നൊരാ പടുവൃക്ഷമെങ്ങുപോയ് ജീവജാലങ്ങൾക്കൊരിടമേകി നിന്നൊരാ ജീവൻ തുടിപ്പിന്നെങ്ങോട്ട് മാഞ്ഞ്പോയ് തൻ പുഷ്പവൃഷ്ടിയാൽ അഴകേകിനിന്നോരാ സൗന്ദര്യഭാജനം ഇന്നെങ്ങ്മാഞ്ഞ്പോയി കൊടുംചൂടിൽതളരാതെ കാത്തൊരാവൃക്ഷത്തെ കഠിനമാം ഹൃദയങ്ങൾ വെട്ടിമുറിച്ചുവോ? ഓർക്കുക നാളേക്ക് നമ്മളെ കാക്കുവാൻ പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......