(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി
അമ്മയാകും എൻ പ്രകൃതി
അർഥം ചൊല്ലിനാൽ പ്രപഞ്ചം
ദൈവം നമുക്കായി തന്നൊരു
ദാനമെൻ പ്രകൃതി
സ്നേഹം പകർന്നിടും
അമ്മയാണ് പ്രകൃതി
എന്തിനു മർത്യാ പലവിധ ദ്രോഹം
ചെയ്യുമീ അമ്മയാം പ്രകൃതിയെ
മരങ്ങൾ മുറിച്ചു നീ മരുഭൂമിയാക്കി പാറകൾ പൊട്ടിച്ചു മാറിടം പിളർത്തി മണിമന്ദിരങ്ങളാൽ നീരുറവ വറ്റി
എന്തിനു മർത്യാ എന്നോടീ ദ്രോഹം
കളകളം ഒഴുകും അരുവികളെവിടെ? ചിലക്കും കിളികൾ തൻ പാട്ടുകൾ എവിടെ?
ഇളം കാറ്റു വീശിടും കുളിരേകുമാ വൃക്ഷങ്ങൾ എവിടെ?
ഇതെല്ലാം ഇനെവിടെ പോയി മറഞ്ഞു?
പ്രകൃതി എന്ന മൂന്നക്ഷരം കൊണ്ട് തീരുമോ മനുഷ്യ ഈ ഭൂപ്രപഞ്ചം എത്ര മനോഹരമാണ് പ്രപഞ്ച സൃഷ്ടികൾ
ചെടികളും മരങ്ങളും നട്ടു നീ ഭൂപ്രകൃതിയെ ജീവിക്കാൻ അനുവദിക്കൂ..