ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/രകൊറോണയെ അറിയാം പ്രതിരോധിക്കാം

15:58, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അറിയാം പ്രതിരോധിക്കാം

നമ്മൾ മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകത്ത് മുഴുവൻ ഒരു ഹർത്താൽ സംഭവിച്ചാലോ? എന്ന് തീരും എന്ന് പോലും നിശ്ചയമില്ലാത്ത ഒരു ഹർത്താൽ. അങ്ങനെ ഒരു അവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണാവൈറസ് പരത്തുന്ന കോവി‍ഡ് 19 എന്നരോഗം ലോകത്തെ മുഴുവൻ ലോക്ഡൗണാക്കി. ഭൂമിയിൽ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വൈറസ് എത്തിക്കഴിഞ്ഞു. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ലോകം ഒന്നടങ്കം ഭയപ്പെടുന്ന ഒരു മഹാമാരി. 2020 ഏപ്രിൽ 8 വരെയുള്ള കണക്കനുസരിച്ച് 190-ലേറേ രാജ്യങ്ങൾ,ഒരു ലക്ഷത്തിനടുത്ത് മരണം, പതിമൂന്ന് ലക്ഷത്തിലധികം വൈറസ് ബാധിതർ. കണക്കുകൾ ഓരോ ദിവസവും പെരുകുകയാണ്. രോഗത്തെ മാറ്റി നിർത്താൻ ആളുകൾ വീടുകളിൽ അടച്ചിരിക്കുകയാണ്. കഴിവതും വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു. യാത്രകൾ അത്യാവശ്യത്തിനു മാത്രം. ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗത്തെ തുടർന്ന് ലോകാരോഗ്യ സംഖടന (WHO) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ്- 19 ചികിത്സയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒന്നിച്ച് വാതിൽ കൊട്ടിയടയ്ക്കുന്നത്. ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലം. എന്താണ് കൊറോണ വൈറസ് ? കണ്ണുകൊണ്ട് കാണാനാവില്ല. പക്ഷെ ഏതൊരു ജീവിയേയും തീർക്കാൻ ശേഷിയുള്ള ഭീകരൻ! അതാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മ ജീവി. ജീവകോശങ്ങളിലാണ് ഇവ പെറ്റു പെരുകുക. എല്ലാ ജീവികളുടേയും കോശങ്ങളിലെ ക്രോമോസോമുകളിൽ കാണുന്ന ഭാഗമാണ് DNA (Deoxy Ribonuclic acid). ഒരു ജീവിയുടെ ജനിതക രഹസ്യം സൂക്ഷിക്കുന്ന ചെപ്പാണിത്. കോശങ്ങളിലെ ന്യുക്ലിയസിനു പുറത്ത് RNA(Ribonuclic acid) എന്നൊരു ഭാഗമുണ്ട്'. വൈറസ് എന്നത് പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ മാത്രമാണ്. ഡിഎൻഎ വൈറസുകളുടെ ഘടന മിക്കവാറും സ്ഥിരതയുള്ളതാണ്. എന്നാൽ ആർഎൻ എ വൈറസുകൾ അങ്ങനെയല്ല. അവയ്ക്ക് യാതൊരു സ്ഥിരതയും കാണില്ല. ഇവ തുടർച്ചയായി രൂപം മാറിക്കൊണ്ടിരിക്കും. ഈ ആൾമാറാട്ടത്തെയാണ് "മ്യൂട്ടേഷൻ" എന്ന് പറയുന്നത്. അതായത്, അവയുടെ ജനിതക വസ്തു പലതവണ മാറ്റങ്ങൾക്ക് വിധേയമാകാം. ഓരോ തവണയും വൈറസിൻെറ സ്വഭാവം മാറിക്കൊണ്ടിരിക്കും എന്നർത്ഥം. ഇതാണ് ചില വൈറസ് ബാധയെ പ്രതിരോധിക്കാൻ ശരീരം പാടുപെടുന്നതും. ഇത്തരത്തിലുള്ള ഒരു അർഎൻഎ വൈറസാണ് കൊറോണ വൈറസ്. കൊറോണവൈറസിനെ പ്രതിരോധിക്കാൻ ഈ തിരിച്ചറിവ് ആവശ്യമാണ്. ലോകത്തിൻെറ ഇന്നത്തെ അവസ്ഥ ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ കൊറോണ വൈറസിന്റെ ഇപ്പോഴത്തെ അവസ്ഥ (8/4/2020ലെ കണക്ക് പ്രകാരം) ഇതാണ് :- അമേരിക്ക - ആകെ രോഗ ബാധിതർ - 468,895 ആകെ മരണം - 16,697 സ്പെയിൻ - ആകെ രോഗബാധിതർ - 158, 273 ആകെ മരണം - 15, 447 ഇറ്റലി - ആകെ രോഗബാധിതർ – 143,626 ആകെ മരണം - 18, 279 ഇറാൻ - ആകെ രോഗബാധിതർ – 66,220 ആകെ മരണം - 4,110 ക്യാനഡ - ആകെ രോഗബാധിതർ – 20,765 ആകെ മരണം - 591 ഇന്ത്യ - അകെ രോഗബാധിതർ - 5, 079 ആകെ മരണം - 199 നമ്മുടെ കേരളത്തിൻെറ അവസ്ഥ - ആകെ രോഗബാധിതർ – 357, ആകെ മരണം -2 ആകെരോഗബാധിതർ - 66,220 പടർന്ന് പിടിക്കാനുള്ള കാരണങ്ങൾ 2019 ഡിസംബറിൽ കണ്ടെത്തിയ കോവിഡ് 19 ഉൾപ്പടെ ഏഴു തരം കൊറോണ വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പ്രധാനമായും പടരുന്നത്. നേരിട്ടുളള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരാം. ചൈനയിലെ വുഹാനിൽ വെരുകിൽ നിന്നാണ് ഈ രോഗാണു മനുഷ്യനിലേക്ക് പകർന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വാവലിൽ നിന്നും ഈ വൈറസ് മനുഷ്യരിലേക്ക് പടരാമെന്നും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പരിഹാരമാർഗങ്ങൾ

• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ / തൂവാല ഉപയോഗിക്കുക
• രോഗം ബാധിച്ച മൃഗങ്ങളുമായോ കേടായ ഇറച്ചിയുമായോ സമ്പർക്കം പുലർത്താതിരിക്കുക
• മൃഗങ്ങളേയോ അവയുടെ മാംസത്തെയോ സ്പർശിച്ചാൽ മുഖത്ത് തൊടാതെ 20 സെക്കൻ്റ് സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുക
• പുറത്ത് പോയി വന്നാൽ കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
• അനാവശ്യ യാത്രകൾ ഒഴിവാക്കുക.
• മാസ്ക് ഉപയോഗിച്ച് മൂക്കും വായും കൃത്യമായി മൂടുക. ഉപയോഗശേഷം മാസ്കിൻെറ മുൻവശത്ത് സ്പർശിക്കരുത്.
• മാസവും പച്ചക്കറിയും മുറിക്കാൻ പ്രത്യേകം പ്രതലം ഉപയോഗിക്കുക.
• സിംഗിൾ യൂസ് മാസ്ക് ഉപയോഗിച്ചാൽ അടച്ചിട്ട ബിന്നിൽ നിക്ഷേപിച്ചശേഷം കൈ കഴുകുക
• സാമൂഹ്യ അകലം പാലിക്കുക
ഉപസംഹാരം
         രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്നേ വരെ മനുഷ്യൻ ഒന്നിനേയും ഇത്രയധികം ഭയപ്പെട്ടിട്ടില്ല. എന്നാൽ കൊറോണ എന്ന ഈ ഇത്തിരി കുഞ്ഞൻെറ മുൻപിൽ ലോകം നിശ്ചലം. ഈ വൈറസിനെ മറികടക്കാൽ പ്രതിരോധം മാത്രമാണ് ഒരു മാർഗ്ഗം . മഹാപ്രളയത്തിൽ ഒന്നിച്ച് നിന്ന് നേരിട്ടവരാണ് നാം. നമുക്ക് അങ്ങനെ തന്നെ തുടരാം. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ച് നമുക്ക് മുന്നോട്ട് പോകാം.എന്നാൽ നമുക്കിതിനെ ചെറുക്കാൻ കഴിയും.
ഭാഗീരഥി . എൽ. എസ്
5. C ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം