തൂവാല വേണം കൈ കഴുകേണം
കൊറോണയെ തുരത്തിടാൻ
തുമ്മി ചുമയ്ക്കുമ്പോൾ തൂവാല എടുത്ത്
വായും മൂക്കും മറിച്ചിടാം.
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ്
നാടുവിട്ടു വരുന്നവരേ
മറച്ചുവയ്ക്കാതെ മനസുതുറന്നാൽ
തടി ഞങ്ങൾ കാത്തു കൊള്ളാം.
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ ചുറ്റി നടക്കരുതേ
പറയാതെ നാടാകെ കറങ്ങരുതേ
കൊറോണയെങ്ങും പരത്തരുതേ.