ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ നാളുകൾ.
പ്രതിരോധത്തിന്റെ നാളുകൾ.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ഏറെ പ്രസക്തമായ ഈ വാക്കുകൾ പക്ഷെ നമ്മളാരും ഗൗരവത്തോടെ കാണുന്നില്ല. ഇക്കാരണത്താൽ നിരന്തരമായി നിരവധി ആരോഗ്യപ്രതിസന്ധികൾ നാം അഭിമുഖീകരിക്കേണ്ടതായിവരുന്നു. വർത്തമാനലോകം അഭിമുഖീകരിക്കുന്ന covid-19 രോഗവ്യാപനം ഈ വിഷയം നമ്മെ ഓർമപ്പെടുത്തുന്നു. ശരിയായ ചികിത്സയോ മരുന്നോ ലഭ്യമല്ലാത്ത ഇത്തരം രോഗങ്ങൾ പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് നേരിടാനാകൂ. രോഗപ്രതിരോധം ഒരു ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്വത്തിൽപ്പെടുന്ന വിഷയമല്ല. അത് ഓരോ പൗരന്റെയും തിരിച്ചറിവും കടമയുമാണ്. ഏതൊരു രോഗപ്രതിരോധപ്രവർത്തനവും വിജയിക്കുന്നത് സമൂഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലിലൂടെയാണ്. ലോകരാജ്യങ്ങൾ ഒന്നടങ്കം covid-19 പ്രതിരോധപ്രക്രിയയിൽ നിസ്സഹയരായപ്പോൾ ഇന്ത്യ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. കർശ്ശനമായ നിയന്ത്രണങ്ങൾ ജനകീയകൂട്ടായ്മയിലൂടെ നടപ്പാക്കാൻ കഴിയുന്നതാണ് ഈ യത്നത്തിന്റെ വിജയത്തിന് നിദാനമായത്. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രമല്ല ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത്. ചികിത്സയെക്കാളുപരി രോഗപ്രതിരോധം ഒരു ആരോഗ്യസംസ്‍കാരമായി വളർത്തിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് നമുക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ നാളെ നമുക്ക് അതിന് കഴിഞ്ഞെന്നുവരില്ല. COVID-19 പ്രതിരോധപ്രവർത്തനങ്ങൾ ഈ തിരിച്ചറിവിന് ഒരു പാഠമാകട്ടെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |