ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ
മറയുന്ന മാമല കാടിനെ മയങ്ങുന്ന പുഴകളെ
ഒക്കെ വിളിച്ചുണർത്താം(2
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ
കനിവറ്റ കാലം തരിച്ച വർണാഭമാം
ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2)
അകലെ മറഞ്ഞൊരു തുമ്പികളെ
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2)
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
മധുര മാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ
കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2)
കീറി മുറിയാതെ തിമിർത്തു പെയ്യും
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2)
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ.
ഒരു വസന്തോത്സവം തീർക്കാൻ