മാനവരാശി തൻ വിപത്തായി വന്നൊരാ മഹാമാരിയിൻ ഹേതു കൊറോണയത്രേ.... വൈറസാം ദുഷ്ടന്റെ കൈപിടിയിലൊതുങ്ങാതെ അന്യോന്യമകലം പാലിച്ചിരിക്കുക നാം. അറിവോടെ വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യരക്ഷയ്ക്കു വേണ്ടതു കഴിച്ചും അണുനാശിനിയാൽ കൈകൾ കഴുകിത്തുടച്ചും അധികമാൾക്കൂട്ടങ്ങൾ ഒക്കെക്കുറച്ചും അറിവോടെ നാം വ്യാധി പടരാതെ കാക്കുക അന്യനു നേർവഴി കാട്ടിക്കൊടുക്കുക. അറിയുക ! ജീവന്മരണ പോരാട്ടമാണിത് അറിയാതെ പോലുമൊരു പിഴവ് കാട്ടേണ്ട നിതാന്തമാം ജാഗ്രതയൊന്നു കൊണ്ടേയിനി അതിജീവനം നമുക്ക് സാധ്യമാകൂ.