ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന കോവിഡ് -19 എന്ന മഹാ ദുരന്തം സാമൂഹിക മായ അകലം പാലിക്കുകയല്ലാതെ ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ മാർഗമില്ല.അതിന്റെ വൈറസിനെ തുരത്താൻ നമ്മുടെ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും എല്ലാവരുടെയും ആരോഗ്യ പരിപാലനത്തിനു വളരെ അത്യാവശ്യമാണ്. കുട്ടികളായ നമ്മൾ പാലിക്കേണ്ട വ്യക്തിശുചിത്വം വളരെ പ്രധാനമാണ് ഈ സമയത്ത് നമ്മുടെ രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരി ക്കുകയാണ് ആയതിനാൽ നമ്മൾ എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയേണ്ടത് വളരെ ആവശ്യമാണ് .വീടിനു പുറത്ത് ആരും ഇറങ്ങരുത്. വീടിനുള്ളിൽ തന്നെ കഴിയണം. ഓരോ 20 മിനിട്ടു കൂടുമ്പോഴും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം.അതിവേഗം വ്യാപിക്കുന്ന കോവിഡിനെതിരെ അതീവജാഗ്രത പുലർത്താനും രോഗവ്യാപനം കുറക്കാനുമായി ലോക്ക് ഡൗൺ സംവിധാനങ്ങൾ നാം കൃത്യമായി പാലിക്കേണം. നാം പാലിക്കേണ്ട സാമൂഹിക അകലത്തെകുറിച്ചും നാം ജാഗരൂകരായിരിക്കണം. ലോക്ക് ഡൗൺ സമയത്തു തുറക്കാൻ അനുമതിയുള്ള കടകളിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും കൈകഴുകാനുള്ള കാര്യങ്ങൾ ഉറപ്പാക്കണം. പരസ്പരം ഹസ്തദാനം നടത്താൻ പാടില്ല. ഒരു മീറ്റർ അകലത്തിൽ മറ്റുള്ള വരുമായി സമ്പർക്കം പുലർത്തുക. അത്യാവശ്യകാര്യത്തിനു പുറത്തിറങ്ങുകയാണെകിൽ മാസ്ക് ധരിക്കുക.പുറത്തുപോയി വന്നതിനുശേഷം സോപ്പുപയോഗിച്ചു കൈ നന്നായി ശുചിയാക്കുക. നമ്മുടെ ആരോഗ്യപരി പാലനത്തിനായി ദിവസവും രണ്ടുനേരമെങ്കിലും കുളിക്കുക. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മറ്റും പോകാതിരിക്കുക.
|