കൊറോണ എന്ന കാലം
ഭൂമിയെ ആകെ വിഴുങ്ങി
കൊറോണ എന്ന മഹാ രോഗം
ലോക ജനത ഭയന്നുവിറച്ചു
വൻകിട രാഷ്ട്രങ്ങളെല്ലാം വിറച്ചു
മരണഭൂമിയായി തീർന്നു അവിടെ
പേടിച്ചിരുന്നു ഇതാ വൈറസ്
ഇന്ത്യയിൽ കേരളത്തിലുമെത്തി
പെട്ടെന്നവർ പ്രഖ്യാപിച്ചു
ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
വീട്ടിലിരുന്നു ബോറടിച്ചു
കൊറോണയിൽ നിന്ന് രക്ഷനേടാൻ
ഒരുമിച്ചു വീട്ടിലിരിക്കാം
ഈസ്റ്ററും വിഷുവുമെല്ലാം
കടന്നുപോയി എന്നാൽ
ലോക്ക്ഡൗൺ അവസാനിച്ചില്ല
ജയിച്ചു നാം കേരള ജനത
ആരോഗ്യ കേരളം ഭവ:
മാതൃകയായി ലോകത്തിന്
ലോകവും മാനവരാശിയും
കേരളത്തെ പ്രകീർത്തിച്ചു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.