ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/രാജുവിൻറെ ഗ്രാമം

12:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാജുവിൻറെ ഗ്രാമം

രാജു ഉറങ്ങാൻ കിടന്നു. പക്ഷേ അവൻറെ മനസ്സിൽ മുഴുവൻ ആ ഗ്രാമമായിരുന്നു. 20 വർഷത്തിന് ശേഷം ഗൾഫിൽ നിന്നും നാട്ടിൽ പോവുകയാണ് രാജു. നാട്ടിൽ ഒരു ഗ്രാമത്തിൽ ആയിരുന്നു രാജു താമസിച്ചിരുന്നത്. പുഴയും, മലയും, കാടും, വയലുകളും എല്ലാമുള്ള ഒരു സുന്ദര ഗ്രാമമായിരുന്നു രാജുവിൻറേത്.

ഇത് എല്ലാം ആലോചിച്ച് രാജു എപ്പോഴോ ഉറങ്ങിപ്പോയി. അടുത്ത ദിവസം രാവിലെ രാജു വിമാനത്താവളത്തിൽ എത്തി. വിമാനത്തിൽ ഇരിക്കുമ്പോഴും രാജു അവൻറെ ഗ്രാമത്തെ കുറിച്ച് മാത്രമാണ് ആലോചിച്ചത്. അങ്ങനെ രാജു നാട്ടിലെത്തി. അവിടെന്ന് കാറിൽ ആണ് ഗ്രാമത്തിലേക്ക് പോയത്. കാറിൽ ഇരുന്നും രാജു തൻറെ സുന്ദരമായ ഗ്രാമത്തെകുറിച്ച് മാത്രമാണ് ആലോചിച്ചത്.

പെട്ടെന്ന് കാർ ഒരു സ്ഥലത്ത് നിർത്തി. അപ്പോഴാണ് തൻറെ ഗ്രാമം എത്തിയ കാര്യം രാജു അറിഞ്ഞത്. രാജു കാറിൽ നിന്ന് പുറത്തിറങ്ങി. ആ കാഴ്ച കണ്ട് രാജു ഞെട്ടി. അവൻറെ കണ്ണിൽനിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിവന്നു. തൻറെ സുന്ദരമായ ഗ്രാമത്തിൽ ഇപ്പോൾ പടുകൂറ്റൻ കെട്ടിടങ്ങളും ഫാക്ടറികളും. പുഴകളിൽ കൂടി മലിനജലം ഒഴുകുന്നു. കുന്നുകളും വയലുകളും നികത്തി ഫ്ലാറ്റുകളും വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ആ സ്ഥലം ഇപ്പോൾ വലിയ ഒരു നഗരമായി മാറിക്കഴിഞ്ഞു.

രാജു ഒരുപാട് സമയം കരഞ്ഞു, അവനു വിഷമം സഹിക്കാൻ കഴിഞ്ഞില്ല. അവൻ ആ സുന്ദരമായ ഗ്രാമത്തെ പറ്റി ആലോചിച്ചു. പിന്നീട് അവന് തോന്നി കാലത്തിന് അനുസരിച്ച് നമ്മളും മാറണമല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു. കാരണം പണ്ട് അവിടെ വിദ്യാലയങ്ങളോ ആശുപത്രികളോ ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. അതുകണ്ട് രാജു സന്തോഷിച്ചു.

ആർച്ചാ ഗിരി എ
9 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ