വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഒരു സംഭാഷണം
കൊറോണക്കാലത്തെ ഒരു സംഭാഷണം
നാടുമുഴുവൻ കൊറോണയിൽ ഭയന്നിരിക്കുന്ന ഒരു നട്ടുച്ച നേരത്ത് വീടിന് പുറത്തിറങ്ങുന്ന കുമാരേട്ടനോട് യെശോദേച്ചി ഉയ്യന്റെ കുമാറേട്ടാ നിങ്ങളീടെയാ ഈ നട്ടുച്ചക്ക് പൊന്നെ കുമാരേട്ടൻ -വീട്ടിലിരുന്നിട്ട് പിരാന്ത് പിടിക്കുന്നപ്പ യശോദേച്ചി -വീട്ടിലിരുന്നാൽ piranthe pidikku നാട്ടിലിറങ്ങിയ നിങ്ങളെ കൊറോണ പിടിക്കും കുമാരേട്ടാ അനങ്ങാണ്ട് അകത്തു കേറിക്കോ കുമാരേട്ടൻ -യശോദേ അനക്ക് മരുന്ന് വാങ്ങണം ആയിനും പൊയ്ക്കൂടേ യെശോദേച്ചി -അതിനില്ലെപ്പ സന്നദ്ധപ്രവർത്തകര് അവരോട് ഒന്ന് വിളിച്ചു പറഞ്ഞാല് വയ്യാത്തോർക്കും പ്രായയോർക്കും അവര് മരുന്ന് കൊണ്ടക്കൊടുക്കും കുമാരേട്ടൻ -അപ്പൊ പൈസ കൊടുക്കണ്ടേ യെശോദേച്ചി -അയിന് നിങ്ങളെ മരുന്ന് ഡിസ്പെന്സറിന്നെ ഫ്രീ ആയിട്ട് കിട്ടൂല്ലേ കുമാരേട്ടൻ -എന്തൊരു കഷ്ട്ടാണ് ഇ കോറോണേന കൊണ്ട് അകത്തു പൂട്ടിയിരിക്കലെന്നെ കാര്യം യെശോദേച്ചി -കുമാരേട്ടാ നിങ്ങള് അകത്ത പോന്നേനെമുൻപ് ആ സോപ്പിട്ടിട്ട് കൈ നല്ലോണം കൈകിക്കോ കുമരേട്ടൻ -ഇതേ ഉള്ളോ ഇതിനൊരു പരിഹാരം യെശോദേച്ചി -നിങ്ങള് ടീവീല് കാണുന്നില്ലേ കുമാരേട്ടാ സോപ്‌കൊണ്ട് കൈ നല്ലോണം കഴുകണം കൈ മൂക്കിലും വായിലും കണ്ണിലും വെറുതെ കൊണ്ടോയി വെക്കരുത് കുമരേട്ടൻ -യെശോദേ പൊറത്തിറങ്ങുമ്പോ മാസ്കും വെക്കണ്ടേ യെശോദേച്ചി -വേണം മാത്രമല്ല ആൾക്കാരുടെ പുറകിൽ പോയി പറ്റി നിൽക്കരുത് ഒരു മീറ്റർ അകലം വിട്ട് നിന്നിട്ടേ സാധനം വാങ്ങാൻ പാടുള്ളു . അതേപോലെ ചായപ്പീടിയേൽ പോയി കൂട്ടായിട്ട് ഇരിക്കേം ചെയ്യരുത് കുമരേട്ടൻ -മതിയപ്പാ വീട്ടിൽ തന്നെയിരിക്കാം അങ്ങോട്ടും ഇങ്ങോട്ടും രോഗം കൊടുക്കാണ്ടും വാങ്ങാണ്ടും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം യെശോദേച്ചി -ആ ഇങ്ങനെയും ഒരു കാലം, കൊറോണക്കാലം ! കുമരേട്ടൻ -അതെ നമ്മക്കെല്ലാർകും ഇങ്ങനെ വീട്ടിന്റുള്ളിൽ ഇരുന്ന് കോറോണേനെ ഈ ലോകത്തുന്നേ ഓടിച്ചു വിടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ