(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തോടെ മുന്നേറാം
എത്ര മനോഹരമന്റെ രാജ്യം
എത്ര മനോഹരമന്റെ ലോകം
ഈ മനോഹാരിത തുടച്ചു നീക്കാൻ വന്ന
ഘാതകനാണീ കൊറോണ
കൊറോണയെന്ന പേര് കേട്ടാൽ തന്നെ
ഇന്ന് മാനവരെല്ലാരും പകച്ചു പോകും
ഇത്ര വിപത്താം ഈ മഹാമാരിയെ
ഭൂമിയിൽ നിന്ന് തുരത്തിടേണം
ഈ വ്യധി വന്നാലോ ആധിയാണേ ഉള്ളിൽ
മാനുഷ്യർക്കെല്ലാർക്കു പേടിയാണേ
കൊറോണയാം ഭീകരനെ തുരത്താൻ
ഒത്തു തടഞ്ഞു നാം ഓരോ കണ്ണിയേയും
കൊറോണ പരത്തുന്ന പ്രതലത്തേയും
സോപ്പു കൊണ്ടും ഹാൻഡ് വാഷ് കൊണ്ടും
ഇരു കൈകളും നാം കഴുകിയല്ലോ
മാസ്ക് കൊണ്ട് മുഖം മൂടി വച്ചു
സാമൂഹിക അകലവും പാലിച്ചല്ലോ
അങ്ങനെ അങ്ങനെ നാം ഒത്തു ചേർന്നു
ഈ മഹാവ്യാധിയെ തോല്പിച്ചിടാൻ
എത്ര മനോഹരമന്റെ രാജ്യം
എത്ര മനോഹരമന്റെ ലോകം