ലോകം ഭീതിയിൽ വിജനമാം വഴികളും ബന്ധിച്ച കടകളും ലോകം ഭീതിതൻ മുൾമുനയിൽ അതിർത്തികൾ ബന്ധിച്ചു, രാജ്യങ്ങൾ ബന്ധിച്ചു പ്രതിരോധത്തിനായ് ഒന്നുചേരാൻ ശുശ്രൂഷാരംഗങ്ങൾ പ്രതിരോധത്തിനായ് നിദ്രാവിഹീനമായ് ഒരുമിച്ചു മാലിന്യമുക്തമായ് ശാന്തമായ് ലോകം നിദ്രയിലേക്കല്ലോ വഴുതിവീണു പരിസ്ഥിതിപോലും മൂകമായി ഭവനങ്ങൾപോലും ബന്ധനത്തിൽ ലോകത്തെ ഒന്നാകെ ഭീതിയിൽ നിർത്തിയ ഈ വിഷബാധ എന്നു നീങ്ങും ? ഒരുമാർഗം മാത്രമേ രക്ഷയുള്ളൂ അണിചേർന്നൊരുമിച്ച് പൊരുതിനേടാം ഒരുമയാണേറ്റവും മികച്ച പ്രതിരോധം ഒരുമിക്കാം പ്രവർത്തിക്കാം ലോകത്തിനായ് വീട്ടിലിരിക്കാം സുരക്ഷിതരാകാം ഈ രോഗത്തെ ഒന്നാകെ തുടച്ചുനീക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത