അമ്മേ നീ കരയുമ്പോൾ നിൻ മക്കൾ
ആർത്തുല്ലസിച്ചങ്ങ് മതിമറന്ന്
തിമിർത്ത് കളിയാടുമ്പോൾ നിൻ ദു:ഖ -
ത്തിൽ പങ്ക്ചേർന്നവർ ശൂന്യമായതുപോൽ
മാനവഗോത്രനിവാസികളതിനെ മഹാമാരിയെ -
ന്നും അതുമൂലം പ്രളയമുണ്ടായെന്നും
വ്യാജം പറഞ്ഞു പരത്തുന്നു.
നീയൊന്ന് സന്തോഷത്താൽ ചിരിച്ച് രസി -
ക്കുമ്പോൾ നിൻ ചിരിയിൽ നിന്ന്
വേർതിരിഞ്ഞ് അവർ നിന്നെ ശയിക്കുന്നു.
നീയൊന്നാനന്ദിച്ച് നടനമാടുമ്പോളവർ
'ഓവി',' ഫാനി' യെന്ന് നിന്നെ വെറുക്കുന്നു.
നിൻ പല്ലിനെ ഡെന്റിസ്റ്റുമാർ പറിച്ചെടുത്തു.
നിന്റെ കാഴ്ച കണ്ണടയിലൂടെയാക്കി നിന്നെ
തള്ളി നിന്നെ ഏകയാക്കുന്നു.
മരണക്കിടക്കയിൽ നീ തേങ്ങിക്കരയുന്ന
നിന്നെ ശുശ്രൂഷിച്ചവർ കുറച്ച് മാത്രം
മഴയില്ലെങ്കിൽ നരനുടെ തൊണ്ടക്കുഴിയിലെ
വരൾച്ച മാറാൻ ജലമുണ്ടാവില്ലായെന്നും;
കത്തിക്കരിക്കുന്ന ചൂടിൽനിന്ന്
രക്ഷ നേടാനുള്ള മാർഗ്ഗമിതാ
വ്യക്ഷങ്ങളെ സ്നേഹിച്ച് പരിപാലിക്കണമെന്നും
ഈ വിഡ്ഢികൾ അറിയുന്നില്ല -
ഉഗ്രകോപത്തിലമ്മ താണ്ഡവ -
മാടുന്നത് കണ്ടിട്ടുമോ !കഷ്ടം
നിന്റെ പുണ്യ ഹൃദയ ചിമിടിലുള്ള തീർത്ഥം
താഴെ മലിനമാം പുഴയിൽ പതിക്കുന്നു
നിന്റെ മക്കൾ കത്തിയുമായി നിന്നെ തുരത്തി
അവരുടെ നന്മമാത്രം കണ്ട് നീ ഓടുന്നു.
ഇനിയും എത്രനാൾ ഈ യുദ്ധം ?
യുദ്ധത്തിൽ നീ ചോര പൊടിഞ്ഞ് പിടയുന്നേരം
നിൻ ശാപം നരനുടെ സപ്ത നാഡികൾ
തളർത്തി വാതമുളവാക്കിടുമോ?