ലോകം മുഴുവൻ നിശ്ചലമാക്കിയ കൊറോണയെന്നൊരു മഹാമാരി പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ ജാതിമതഭേദങ്ങളില്ലാതെ മരണത്തിൻ വാതിൽക്കൽ എത്തിക്കുന്നൊരു മഹാമാരി ലോകത്തെ വിഴുങ്ങാനായ് വന്നെത്തിയതാണോ! അതോ സമ്പദ്‍വ്യവസ്ഥയെ തകർക്കാൻ വന്നതാണോ! നമുക്കൊരുമിച്ചു പോരാടാം ഈ മഹാമാരിയെ തകർക്കാനായ് വന്ദിച്ചിടാം മാതൃരാജ്യത്തെയും മാനിച്ചിടാം പരിസ്ഥിതിയെയും സംരക്ഷിച്ചിടാം അടുത്ത തലമുറയ്ക്കായ് പോരാടാം നമുക്കു നാളേക്കായ് വണങ്ങിടാം ആരോഗ്യപ്രവർത്തകരെയും നിയമത്തിൻകാവലാളാം പോലീസുകാരെയും പ്രതിരോധിച്ചിടാം ഒരുമിച്ചു കൊറോണയെ അതിജീവിച്ചിടാം നാളേക്കു വേണ്ടി കൂട്ടരേ നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം "ലോകാസമസ്താ സുഖിനോ ഭവന്തു!!!”
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത