ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കായ്

ലോകം മുഴുവൻ നിശ്ചലമാക്കിയ
കൊറോണയെന്നൊരു മഹാമാരി
പണ്ഡിതനെന്നോ പാമരനെന്നോ
സമ്പന്നനെന്നോ ദരിദ്രനെന്നോ
ജാതിമതഭേദങ്ങളില്ലാതെ
മരണത്തിൻ വാതിൽക്കൽ
എത്തിക്കുന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങാനായ്
വന്നെത്തിയതാണോ!
അതോ സമ്പദ്‍വ്യവസ്ഥയെ
തകർക്കാൻ വന്നതാണോ!
നമുക്കൊരുമിച്ചു പോരാടാം
ഈ മഹാമാരിയെ തകർക്കാനായ്
വന്ദിച്ചിടാം മാതൃരാജ്യത്തെയും
മാനിച്ചിടാം പരിസ്ഥിതിയെയും
സംരക്ഷിച്ചിടാം അടുത്ത തലമുറയ്ക്കായ്
പോരാടാം നമുക്കു നാളേക്കായ്
വണങ്ങിടാം ആരോഗ്യപ്രവർത്തകരെയും
നിയമത്തിൻകാവലാളാം പോലീസുകാരെയും
പ്രതിരോധിച്ചിടാം ഒരുമിച്ചു കൊറോണയെ
അതിജീവിച്ചിടാം നാളേക്കു വേണ്ടി
കൂട്ടരേ നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം
"ലോകാസമസ്താ സുഖിനോ ഭവന്തു!!!”

ദേവിക എസ്.
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത