നിത്യവും ഞങ്ങളെ നോക്കിനടത്തുന്ന
പ്രകൃതി നിയെന്നമ്മയല്ലേ..
പിച്ചു വച്ചീടട്ടെ നിൻകരം നീട്ടുകില്ലേ..
അമ്മേ നിൻ കൈ ഞങ്ങൾക്കഭയം..
ജീവജാലങ്ങളെ പോറ്റിവളർത്തുന്നോരമ്മേ നീയെത്ര ഭാഗ്യവതി
നിൻ മക്കൾ ഞങ്ങൾക്ക് സന്തോഷമേകുവാൻ
കാലങ്ങളൊരോന്ന് മാറ്റുന്നു നീ . . .
മനുഷ്യർ ചെയ്യുന്ന ദുഷ്ടതയോർത്ത് നീ
കോപത്താൽ ഞങ്ങളേ നോക്കരുതേ..
അക്രമമെല്ലാം ക്ഷമിക്കണമേ
നിൻ മക്കളാം ഞങ്ങളെ കാക്കേണമേ..