തുരത്തും നമ്മൾ തുരത്തിടും < കൊറോണയെന്ന വിപത്തിനെ < ജാതിഭേതവർണമന്യേ < ഒത്തുചേർന്ന് തുരത്തിടും < ത്യാഗങ്ങൾ പലതും ചെയ്തിടും < പ്രതിരോധിക്കുമൊന്നിച്ച് < വ്യക്തിശുചിത്വം പാലിക്കാം < പരിസരം വൃത്തിയാക്കാം < ആഘോഷങ്ങൾ ഒഴിവാക്കീടാം < വീടിനകത്ത് സുരക്ഷിതരാവാം < കുടുംബസ്നേഹം തിരിച്ചുപിടിക്കാം < പ്രകൃതിയോടിണങ്ങിടാം < മനസുകൊണ്ടടുത്തിടാം < ശരീരം കൊണ്ടകന്നിടാം < കൊറോണയെ തുരത്തുവാൻ< അകലം നമുക്ക് പാലിക്കാം < ഹസ്തദാനമൊഴിവാക്കി< കൈകൾ കൂപ്പി വണങ്ങിടാം< ഭൂമിയിലെ മാലാഖമാർക്കുവേണ്ടി < ഒത്തുചേർന്ന് പ്രാർത്ഥിക്കാം<
ഭയന്നിടാതെ കരുതലോടെ <
തുരത്തിടാം കൊറോണയെ< നന്മയാർന്ന ലോകത്തെ< തിരിച്ചുപിടിക്കാമൊന്നിച്ച്