കാവും,കുളങ്ങളും,കായ-ലോളങ്ങളും കാതിൽ ചിലംബുന്ന കാറ്റും, കാടുകൾക്കുള്ളിലെ സസ്യവൈവിധ്യങ്ങൾ ഭൂതകാലത്തിനു സാക്ഷ്യം; അമ്മയാം വിശ്വ८പകൃതിയെ നമ്മൾക്കുതന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിനീക്കി നന്ദിയില്ലാത്തോർ നമ്മൾ, മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട- നന്മയില്ലാത്തോർ നമ്മൾ. ഇരുംബിൻ്റെ ഹൃദയങ്ങളെ८തയോ കാവുകൾ വെട്ടിത്തെളിച്ചു, കാതരചിത്തമെന്ന८തയോ- പക്ഷികൾ കാറ്റത്തൊളിച്ചു, വന്മരച്ചില്ലകൾ ഇനി മനസ്സിൻ- താഴിൽ പൂട്ടിയിട്ട ഓർമ്മകൾ മാ८തം ശുദ്ധജലാശയങ്ങൾ വിസ്മയം കാണിച്ച ഈ നാട്ടിൽ, മാലിന്യങ്ങളാൽ മൂടിയ- കണ്ണുനീർ പൊയ്കകൾ ബാക്കി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത