സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുദ്ധിയുളള വ്യാപാരി

14:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുദ്ധിയുളള വ്യാപാരി

പണ്ടൊരിക്കൽ ഒരു ഗ്രാമത്തിൽ ഒരു വ്യാപാരി ജീവിച്ചിരുന്നു. അദ്ദേഹത്തിന് രണ്ട് ആൺ മക്കളായിരുന്നു. പ്രായമേറിവരുന്നത്നാൽ അദ്ദേഹം തന്റെ വ്യാപാരം മൂത്ത മകനെ ഏൽപിച്ചു. ഇളമകൻ ഏഴാം ക്ലാസ്സിൽ പറിക്കുന്ന പ്രായമാണ്. അവൻ പഠനത്തിൽ മിടുക്കനായിരുന്നു. ഒരു അവധിദിവസം അവൻ വീട്ടിലിരുന്ന് പരിസ്ഥിതിമലിനീകരണത്തെപ്പറ്റി പഠിക്കുകയായിരുന്നു.അപ്പോൾ അവൻ അവന്റെ അച്ഛനോടു ചോദിച്ചു, പരിസരമലിനീകരണം എന്നു പറഞ്ഞാൽ എന്താണ് ?അവന്റെ അച്ഛൻ പറഞ്ഞു, മകനെ നാം ജീവിക്കുന്ന ചുറ്റുപാടാണു പരിസരം.അത് മലിനവും ദുർഗന്ധപുരിതവുമാകാതെ സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. എന്നാൽ നമ്മൾ ചെയ്യേണ്ട കടമകൾ നിറവേറ്റാൻ നമ്മൾ താൽപ്പര്യം കാട്ടുന്നില്ല എന്നത് ഈ യുഗത്തിന്റെ ഒരു ദുരന്തം തന്നെ. ഫലമോ ചുറ്റുപാടുകൾ വൃത്തികേടിന്റെ കൂമ്പാരമായി മാറുന്നു.ഈ മാലിന്യകൂമ്പാരത്തിന്റെ നടുവിൽ മൂക്കുപൊത്താതെ ജീവിക്കാൻ ഇന്ന് മനുഷ്യൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.ഇതു മനുഷ്യവർഗ്ഗത്തിനെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. മനസ്സ് മലിനവികാരങ്ങളുടെ വിളനിലമായാൽ പെട്ടന്നാരും അത് അറിഞ്ഞെന്നു വരില്ല. എന്നാൽ ശരീരം അഴുക്കും ചെളിയും നിറഞ്ഞ് അശുദ്ധമായാലോ? അത് നാം പെട്ടെന്ന് മനസ്സിലാക്കും. അത് എന്താണങ്ങനെ ? മകനേ നാംജീവിക്കുന്ന ഭൂമിയുടെ കഥയും വ്യത്യസ്തമല്ല. നാം ഭൂമി ദേവിയെ ചപ്പും ചവറുംകൊണ്ട് വീർപ്പു മുട്ടിക്കുന്നു. പലതിന്റെയും അവശിഷ്ടങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്നു. പരിസരമലിനീകരണത്തിന്റെ ഭീകരതയെപ്പറ്റി ജനങ്ങളുടെയിടയിൽ അവബോധമുണ്ടാക്കാനായി എല്ലാ വർഷവും ജൂൺമാസം അഞ്ചിന് ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നുണ്ട്. വ്യവസായശാലകൾ ഇടതടവില്ലാതെ പുക തുപ്പിക്കൊണ്ടിരുന്നാൽ അന്തരീക്ഷം വിഷമയമാകുമെന്ന് ഇന്ന് കുട്ടികൾക്കുപോലും അറിയാം. അന്തരീക്ഷത്തിലെ ഓസോൺ പടലത്തിൽ വിളളലുണ്ടാക്കുന്ന മാരകമായ അൾട്രാവയലറ്റു രശ്മികൾ മനുരാശിയുടെ നിലനില്പിനുതന്നെ ആപത്തുണ്ടാക്കുന്നു. അപ്പോൾ ഇതിനൊക്കെ പരിഹാരമില്ലെന്നാണോ അച്ഛാ? അങ്ങനെ നിരാശരാകാൻ വരട്ടെ. മനുഷ്യർ ചെയ്യുന്ന ഈ അനർത്ഥങ്ങൾക്കു മനുഷ്യബുദ്ധിതന്നെ പരിഹാരം കാണണം.നഗരത്തിലെ ടൺ കണക്കിനുളള മാലിന്യംകൊണ്ട് വളമുണ്ടാക്കാനുളള യന്ത്രങ്ങൾ നമുക്ക് സ്ഥാപിക്കാം.എല്ലായിടത്തും ട്രയിനേജു സിസ്റ്റം വ്യാപിപ്പിക്കാം. ചെടികൾ വച്ചുപിടിപ്പിച്ച് നഗരമുഖം സുന്ദരവും സുരഭലവുമാക്കാം. ഭക്ഷണത്തിൽ ശുദ്ധമായ പ്രകൃതിവിഭവങ്ങൾക്ക് കൂടുതൽ സ്ഥാനം കൊടുക്കാം. വീട്ടിൽ മാലിന്യങ്ങൾ കൈയ്യോടെ കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക. മകനേ നാം ജീവിക്കുന്ന ചുറ്റുപാടാണു പരിസരം എന്നു പറഞ്ഞില്ലേ? നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മകനേ, പ്രകൃതിയിലേയ്ക്കു മടങ്ങുക എന്ന മുദ്രവാക്യം പ്രാവർത്തികമാക്കി നമുക്ക് ആനന്ദത്തിനും ആരോഗ്യത്തിനും അവകാശികളാകാം.

നന്ദന ജയപാൽ
7 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ