സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അവസ്ഥ

അവസ്ഥ


കാറ്റിൽ പാറിവന്ന വിത്ത്
ഭൂമിയിൽ നിശ്ചലമായി.
ഉള്ള ആരോഗ്യത്താൽ
അവൾ ഉയർന്നു വന്നു.
 ഭൂമിക്കു സന്തോഷമായി
 മഴയും കനിഞ്ഞു -
അവൾ തഴച്ചുവളർന്നു.
നോക്കി നിന്ന മനുഷ്യൻ
അവളെ വെട്ടിത്തള്ളി.
ഭൂമി കേണു മഴ കോപിച്ചു ...
പതിയെ ഗ്രാമം നഗരമായി !
മഴയില്ല കുളമില്ല എല്ലാം നശിച്ചു .
ദരിദ്രന് കുടിവെള്ളം
ഒരു സ്വപ്നം മാത്രമായി ........

 

അമൃത വേണു .V.U
7 C സെന്റ് . ജോസഫ്‌സ് യു പി എസ് പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത