കാറ്റിൽ പാറിവന്ന വിത്ത്
ഭൂമിയിൽ നിശ്ചലമായി.
ഉള്ള ആരോഗ്യത്താൽ
അവൾ ഉയർന്നു വന്നു.
ഭൂമിക്കു സന്തോഷമായി
മഴയും കനിഞ്ഞു -
അവൾ തഴച്ചുവളർന്നു.
നോക്കി നിന്ന മനുഷ്യൻ
അവളെ വെട്ടിത്തള്ളി.
ഭൂമി കേണു മഴ കോപിച്ചു ...
പതിയെ ഗ്രാമം നഗരമായി !
മഴയില്ല കുളമില്ല എല്ലാം നശിച്ചു .
ദരിദ്രന് കുടിവെള്ളം
ഒരു സ്വപ്നം മാത്രമായി ........