എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/തപസ്സ്

12:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തപസ്സ്

കരുതി നിന്നിടാം നമുക്ക്
അകലം പാലിച്ചിടാം
കോവിഡെന്ന മഹാമാരിയെ
അകറ്റുവാൻ പ്രയത്നിച്ചിടാം
മാനവ വംശം നശിക്കാതിരിക്കുവാൻ
വ്യക്തി ശുചിത്വവും സാമൂഹ്യ
അകലവും നമുക്ക് പാലിച്ചിടാം

ഒരു നല്ല ലോകം നമുക്കുണ്ടായീടുവാൻ
സ്വതന്ത്രമാം ജീവിതം ലഭിച്ചീടുവാൻ
നമുക്ക് മാറ്റിയിടാം നമ്മൾതൻ
ജീവിതശൈലി കുറച്ചുനാൾ

ഇതൊരു തപസ്സാണ്
നല്ല നാളേക്കുവേണ്ടിയുള്ള തപസ്സ്
കോവിഡെന്ന മഹാമാരിയെ
കീഴ്‌പ്പെടുത്താനുള്ള തപസ്സ്
നേരിടുവാനുള്ള തപസ്സ്

അഖിലേഷ് എ എസ്
IX B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത