ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/നാളേക്കായ്

നാളേക്കായ്
<poem>

ലോകം മുഴുവൻ നിശ്ചലമാക്കിയ കൊറോണയെന്നൊരു മഹാമാരി പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ ജാതിമതഭേദങ്ങളില്ലാതെ മരണത്തിൻ വാതിൽക്കൽ എത്തിക്കുന്നൊരു മഹാമാരി ലോകത്തെ വിഴുങ്ങാനായ് വന്നെത്തിയതാണോ! അതോ സമ്പദ്‍വ്യവസ്ഥയെ തകർക്കാൻ വന്നതാണോ! നമുക്കൊരുമിച്ചു പോരാടാം ഈ മഹാമാരിയെ തകർക്കാനായ് വന്ദിച്ചിടാം മാതൃരാജ്യത്തെയും മാനിച്ചിടാം പരിസ്ഥിതിയെയും സംരക്ഷിച്ചിടാം അടുത്ത തലമുറയ്ക്കായ് പോരാടാം നമുക്കു നാളേക്കായ് വണങ്ങിടാം ആരോഗ്യപ്രവർത്തകരെയും നിയമത്തിൻകാവലാളാം പോലീസുകാരെയും പ്രതിരോധിച്ചിടാം ഒരുമിച്ചു കൊറോണയെ അതിജീവിച്ചിടാം നാളേക്കു വേണ്ടി കൂട്ടരേ നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം

"ലോകാസമസ്താ സുഖിനോ ഭവന്തു!!!”
ദേവിക എസ്.
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത