എൽ എഫ് എച്ച് എസ്സ് വടകര
എൽ എഫ് എച്ച് എസ്സ് വടകര | |
---|---|
വിലാസം | |
വടകര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2010 | Mtcmuvattupuzha |
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍.
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു.
ചരിത്രം
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു. 1954 മാര്‍ച്ചില്‍ ആണ് ഈ സ്കൂളിലെ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. ആണ്‍കുട്ടികളുടെ ആദ്യബാച്ച് 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്കൂളിന്റെ സവിശേഷതയാണ്. പല വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്കൂളുകളില്‍ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ് അഞ്ചേരിയും, ഹെഡ്മിസ്ട്രസ് സി. Mary യുംമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്ട്ടിന് ,Sr.ബെന്ജമിന് ജോസ് , Sr.മരിയ ട്രീസ ,Sr.ലയണില,Sr.തെരസീന ,Sr.ലിസ്സി ,Sr.മേരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Bini John -Docter DevaMatha Koothattukulam
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
|
മേല്‍വിലാസം
ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, വടകര