ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശുചിത്വം കുട്ടികളിൽ
ശുചിത്വം കുട്ടികളിൽ
ഇന്നത്തെ കാലഘട്ടത്തിൽ ശുചിത്വം ഏറെ പ്രധാനമാണ്.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.നമ്മൾ നടക്കുന്ന വഴികളിലുള്ള അഴുകിയ മാലിന്യങ്ങൾ,അഴുകിയ വെള്ളം(കെട്ടിക്കിടക്കുന്ന വെള്ളം) എന്നിവയിലൂടെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കയറി നമ്മളെ ഒരു രോഗിയാക്കാൻ വഴിയുണ്ട്.അത് നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യത ഏറെയാണ്.ഇത് തടയുന്നതിന് ഒരു വഴിയാണ് ഉള്ളത്.ശുചിത്വം.അത് പാലിച്ചാൽ രോഗത്തെ ഒരു പരിധി വരെ അകറ്റിനിർത്താം.പുതിയ ഒരു തലമുറയെ വാർത്തെടുക്കുന്നതിന് കുട്ടികളിൽ ശുചിത്വശീലം മാതാപിതാക്കൾ ശീലിപ്പിക്കണം.വീട്ടിലാണ് ആദ്യം തന്നെ നമ്മൾ ഇത് ശീലിക്കേണ്ടത്. വീട്ടിൽ നാം ചെയ്യേണ്ട കാര്യങ്ങൾ • കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. • കൊതുക് മുട്ടയിടുന്ന അവസ്ഥ ഒഴിവാക്കുക. • പരിസരത്ത് കാടും മറ്റും വെട്ടിത്തെളിക്കുക. • ഭക്ഷണത്തിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. • പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക.
|