ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ആട്ടിൻകുട്ടിയും കുറുക്കനും

20:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആട്ടിൻകുട്ടിയും കുറുക്കനും

അനാറാ എന്നൊരു സ്ഥലത്ത് ഒരു ആടും മൂന്നു ആട്ടിൻകുട്ടികളും ഉണ്ടായിരുന്നു .അവിടെ ഒരു ദുഷ്ടനും സൂത്രശാലിയുമായ കുറുക്കൻ ഉണ്ടായിരുന്നു. വേനൽക്കാലം ആയി . അമ്മ പറഞ്ഞു. കുട്ടികളെ ഞാൻ ആഹാരം തേടി പോവുകയാണ് .ഇവിടെ സൂത്രശാലിയായ ഒരു കുറുക്കൻ ഉണ്ട് .ആര് വന്നു വിളിച്ചാലും വാതിൽ തുറക്കരുത്. കുട്ടികൾ സമ്മതിച്ചു. അമ്മ പുറത്തേക്ക് പോയി. അമ്മ പുറത്തേക്ക് പോയത് കണ്ടു കുറുക്കൻ പതുക്കെ വാതിലിൽ വന്ന് അമ്മയുടെ ശബ്ദത്തിൽ പറഞ്ഞു. കുട്ടികളെ അമ്മ വന്നു വാതിൽ തുറക്കൂ . വാതിൽ തുറക്കാൻ ഒരു ആട്ടിൻകുട്ടി വന്നപ്പോൾ മറ്റു രണ്ട് ആട്ടിൻകുട്ടികൾ പറഞ്ഞു. ആരു വിളിച്ചാലും വാതിൽ തുറക്കരുതെന്ന് അമ്മ പറഞ്ഞില്ലേ . കുട്ടികൾ വാതിൽ തുറക്കില്ല എന്ന് മനസ്സിലായ സൂത്രശാലിയായ കുറുക്കൻ പോയി ഒരു ഓല എടുത്ത് ജനലിൽ കൂടി കാണിച്ചു കൊടുത്തു. അമ്മ വന്നു എന്ന് കരുതിയ ആട്ടിൻ കുട്ടികൾ ഓടി വന്നു വാതിൽ തുറന്നു . അകത്തേക്ക് കയറാൻ ശ്രമിച്ച കുറുക്കനെ മൂന്ന് ആട്ടിൻ കുട്ടികളും ചേർന്ന് തള്ളിപ്പുറത്താക്കി .

ബ്രിട്ടോ എ ബനഡിക്റ്റ്
4 ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ