വേനലിൽ ഉരുകി കരയുന്നീ , ഭൂമിതൻ വേദനയാരറിയുന്നു ? ഭൂമിതൻ മേനിയിൽ മൗനം ഉരുകിയൊലിക്കുന്നു... വിങ്ങുന്നൂമനം ..... കേഴുന്നൂ നാവുകൾ ..... ഒരു തുള്ളി മഴയ്ക്കായ് ........ മാനവരാശിതൻ പേക്കൂത്തിൽ , നശിച്ച ഭൂതലം . നീയിതു കാണുന്നില്ലേ സോദരാ ... നീ തന്നെയീ ഭൂമി തൻ ഘാതകൻ , നീ തന്നെയീ ഭൂമി തൻ അന്തകൻ ....!
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത