ലോകം മുഴുവൻ പരന്ന പകർച്ചവ്യാധി
ജനഹൃദയങ്ങളിൽ
ആശങ്കയും ഭയവും നിറച്ച
ആസുരവിത്ത്
വന്കരകൾതോറും അവൻ പറന്നു നടന്നു
അതിർത്തികളില്ലാതായി ...
ഒരു മരണ ദൂതനായി
ജാതിയും മതവും പണവും പ്രതാപവും
അവന്റെ കാൽക്കീഴിൽ
കുറെ പേർ മരിക്കുന്നു
കുറെ പേർ വേദനിക്കുന്നു
കുറച്ചു പേർമാത്രം
യുദ്ധം ചെയ്യാൻ
പിന്നീട്
ഭൂമിയിൽ ദൈവങ്ങൾ ജനിച്ചു
വെള്ള വസ്ത്രത്തിൽ മാലാഖാമാരായി ..
ഒരു ദിനം വരും
പ്രത്യാശയുടെ ദിനം
കരുതലിന്റെ പുതപ്പായി അത് നമ്മെ പൊതിയും .
അവസാന വിജയം നമ്മുടേതാകും .
നമ്മൾ അതിജീവിക്കും
കാരണം
നമ്മൾ മനുഷ്യരാണ് .