സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ അവസാനവിജയം ആർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അവസാനവിജയം ആർക്ക്

ലോകം മുഴുവൻ പരന്ന പകർച്ചവ്യാധി
ജനഹൃദയങ്ങളിൽ
ആശങ്കയും ഭയവും നിറച്ച
ആസുരവിത്ത്
വൻകരകൾതോറും അവൻ പറന്നു നടന്നു
അതിർത്തികളില്ലാതായി ...
ഒരു മരണ ദൂതനായി
ജാതിയും മതവും പണവും പ്രതാപവും
 അവന്റെ കാൽക്കീഴിൽ
കുറെ പേർ മരിക്കുന്നു
കുറെ പേർ വേദനിക്കുന്നു
കുറച്ചു പേർമാത്രം
യുദ്ധം ചെയ്യാൻ
 പിന്നീട്
ഭൂമിയിൽ ദൈവങ്ങൾ ജനിച്ചു
വെള്ള വസ്ത്രത്തിൽ മാലാഖാമാരായി ..
ഒരു ദിനം വരും
പ്രത്യാശയുടെ ദിനം
കരുതലിന്റെ പുതപ്പായി അത് നമ്മെ പൊതിയും .
അവസാന വിജയം നമ്മുടേതാകും .
നമ്മൾ അതിജീവിക്കും
കാരണം
നമ്മൾ മനുഷ്യരാണ് .
 

അനു മോൾ
9 E സെന്റ് ജോൺസ് എച് എസ് എസ് പറപ്പൂർ തൃശൂർ വെസ്റ്റ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത