സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കോവിഡ്- 19

കോവിഡ് 19


മാർച്ച്‌ മാസത്തിലെ ഒരതിഥി ആണ് കൊറോണ വൈറസ്. കൊറോണ ഒന്നിലധികം മനുഷ്യരുടെ ജീവനെടുക്കുകയും ചിലരുടെ ശരീരത്തിൽ നിന്നും മാറാ രോഗമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ കൊറോണ അകറ്റിയത് നമ്മുടെ സുഹൃത്തുക്കളെയും വിദ്യാലയം എന്നാ വീട്ടിലെ സ്നേഹം നിറഞ്ഞ അമ്മമാരെയും കൂടിയാണ്. അവധി കാലമാകുമ്പോൾ ഞങ്ങൾ എല്ലാവർക്കും ഓരോരോ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു എന്നാൽ അതെല്ലാം ഈ covid19 മനസ്സിൽ നിന്നും ഊറ്റി കളഞ്ഞു. ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല നമ്മുടെ കേരള സർക്കാരിനെ കുറിച്ച്. കേരള സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ച എന്നെ പോലുള്ളവർ ഇപ്പോഴും അസുഖം ഒന്നും പിടിപെടാതെ സുഖമായിരിക്കുന്നു. എന്നെ പോലെ സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു എല്ലാ മനുഷ്യരും വീട്ടിൽ തന്നെ ഇരുന്നാൽ എന്നന്നേക്കുമായി ഈ മഹാ മാരിയെ അകറ്റാൻ സാധിക്കും. ഈ മഹാ മാരിയെ ഈ ലോകത്തു നിന്നും അകറ്റിക്കളയാൻ നമ്മുക്ക് വീട്ടിലിരിക്കാം , വ്യക്തിശുചിത്വം, പരിസര ശുചിത്വവും പാലിക്കാം, എല്ലാത്തിനുപരി നമുക്ക് ദൈവത്തോട് പ്രാർഥിക്കാം.

ആസിയ & അസീന
7C സെന്റ റോക്സ് ഹെെസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]