ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/എത്ര മനോഹരം ഈ പുഴ

18:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എത്ര മനോഹരം ഈ പുഴ

എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും ഞാൻ നോക്കി നിൽക്കാറുണ്ട്. രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതിയുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത് ഈ പുഴയാണ്. എത്ര സുന്ദരമാണീ പുഴ .



സഫ്‌വാൻ പി. എസ്
3 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം