ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ബിമ്മ‌ുവിന്റെ ബ‌ുദ്ധി

23:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

<

ബിമ്മ‌ുവിന്റെ ബ‌ുദ്ധി

ഒരിക്കൽ ചിമ്മ‌ുക്കരടിക്ക് ഒര‌ു പന്ത് കിട്ടി. അവർ പന്ത‌ുമായി ക‌ൂട്ട‌ുകാര‌ുടെ അട‌ുത്തെത്തി. വാ നമ‌ുക്ക് പന്ത് കളിക്കാം. ചിമ്മ‌ു വിളിച്ച‌ു. അവർ പന്ത് കളിക്കാൻ ത‌ുടങ്ങി . ഡ‌ും.. ടിക്കൻ കട‌ുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദ‌ൂരേയ്‌ക്ക് പോയി. അത് ഒര‌ു മാളത്തിൽ പോയി വീണ‌ു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മ‌ു കരടി കരയാൻ ത‌ുടങ്ങി. ഉടനെ ബിമ്മനാന നേരെ പ‌ുഴക്കരയിലേക്ക് പോയി. എന്നിട്ട് ത‌ുമ്പിക്കൈ നിറയെ വെള്ളവ‌ുമായി തിരികെയെത്തി. ബിമ്മൻ ത‌ുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ച‌ു. മാളത്തിൽ വെള്ളം നിറഞ്ഞ‌ു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവര‌ുന്ന‌ു. ചിമ്മ‌ു ചാടി പന്തെട‌ുത്ത‌ു. അവന് വളരെ സന്തോഷമായി. ക‌ൂട്ട‌ുകാരെല്ലാം വളരെ സന്തോഷത്തോടെ കളി ത‌ുടർന്ന‌ു.

ഉപന്യ
8 B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ