ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കവിത

16:16, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കവിത എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞാനീ ഭൂമിയ്ക്ക് ഭാരം

കണ്ടുഞാൻ ആദ്യമായ്
വൃദ്ധസദനത്തി൯ പടിവാതിൽ
എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു
ഇവിടെ...
നാഴിയൂരി മണ്ണും പകുത്തെടുത്ത്
മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി
അച്ഛൻ മറഞ്ഞോരു കാലം മുതൽ-
ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ
എന്നെ ഏകയാക്കി
പിരിഞ്ഞുപോയി എൻ നാലുമക്കൾ...
ഞാൻ എന്തു പാപം ചെയ്തു
എൻ മക്കളെ നിങ്ങളെന്നോടീ
ക്രൂരത ചെയ്തു
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം

                                    അഞ്ജനകൃഷ്ണാ.എം